ഫ്യൂഷൻ എംഎഫ്ഐ യുടെ 10% വിറ്റ് വാർബർഗ് പിൻകസ്; 8% കുതിച്ച് ഓഹരി
- മൊത്തം വില്പനയുടെ മൂല്യം 778.7 കോടി രൂപ
- പ്രൊമോട്ടർമാർക്ക് സ്ഥാപനത്തിൽ 67.9 ശതമാനം ഓഹരിയുണ്ട്
- രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 126 കോടി രൂപ
ബ്ലോക്ക് ഡീൽ വഴി ഗ്ലോബൽ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിൻകസ്, ഫ്യൂഷൻ മൈക്രോ ഫിനാൻസിന്റെ 1.3 കോടി ഓഹരികൾ (10 ശതമാനം) വിറ്റു. ഓഹരിയൊന്നിന് 599 രൂപയ്ക്കാണ് വില്പന നടന്നത്. ഡിസംബർ 14 ലെ തുടക്ക വ്യപാരത്തിൽ ഓഹരികൾ 8 ശതമാനം ഉയർന്നു.
ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ ഓഹരി വില 6.00 ശതമാനം ഉയർന്ന് 596.50-ലാണ് അവസാനിച്ചത്.
വാർബർഗ് പിൻകസിന്റെ ഉപസ്ഥാപനമായ ഹണി റോസ് ഇൻവെസ്റ്റ്‌മെന്റ് വഴി 9.25 ശതമാനം ഓഹരികൾ ഓഫ്‌ലോഡ് ചെയ്യാനായിരുന്നു കമ്പനിയുടെ തീരുമാനം.
ഓഹരിയൊന്നിന് 535 രൂപയാണ് തീരുമാനിച്ചിരുന്ന വില. ഇത് ഡിസംബർ 13 ലെ ക്ലോസിങ് വിലയിൽ നിന്നും 4.9 ശതമാനം കുറവാണ്. എന്നിരുന്നാലും, 6.4 ശതമാനം പ്രീമിയത്തിലാണ് നിലവിൽ ഇടപാട് നടന്നിരിക്കുന്നത്, മൊത്തം വില്പനയുടെ മൂല്യം 778.7 കോടി രൂപ.
ഡിസംബർ 13 ലെ ട്രേഡിംഗ് സെഷന്റെ അവസാനത്തിൽ എൻഎസ്‌ഇയിൽ എൻബിഎഫ്‌സി ഓഹരികൾ 0.67 ശതമാനം താഴ്ന്ന് 562.75 രൂപയിൽ ക്ലോസ് ചെയ്തു.
വാർബർഗ് പിൻകസിന്റെ ഉപസ്ഥാപനമായ ഹണി റോസ്, ഫ്യൂഷൻ മൈക്രോ ഫിനാൻസിന്റെ പ്രൊമോട്ടറാണ്. കമ്പനിയിൽ 39.22 ശതമാനം ഓഹരിയാണ് ഇവർക്കുള്ളത്. വിൽപ്പനയ്ക്ക് ശേഷം മൊത്തം ഓഹരി പങ്കാളിത്തം 29.22 ശതമാനമായി കുറയും.
രണ്ടാം പാദ കണക്കുകൾ
സെപ്തംബർ പാദത്തിലെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, പ്രൊമോട്ടർമാർക്ക് സ്ഥാപനത്തിൽ 67.9 ശതമാനം ഓഹരിയുണ്ട്. എഫ്ഐഐകൾക്കും ഡിഐഐകൾക്കും യഥാക്രമം 5.2 ശതമാനവും 15.4 ശതമാനവും ഓഹരിയാണുള്ളത്.
ദഒരു മാസത്തെ കാലയളവിൽ , കമ്പ്യൂട്ടർ ഏജ് മാനേജ്‌മെന്റ് സർവീസസ് (CAMS), ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ആഭ്യന്തര കമ്പനികളിലെ ഓഹരികൾ ഓഹരി വാർബർഗ് പിൻകസ് കുറച്ചിട്ടുണ്ട്.
ഫ്യൂഷൻ മൈക്രോ ഫിനാൻസ് നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 126 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെ 95 കോടി രൂപയേക്കാൾ 32 ശതമാനം കൂടുതലാണിത്. കമ്പനിയുടെ മൊത്തം വരുമാനം 571.26 കോടി രൂപ. ഒരു വർഷ കാലയളവിൽ മൈക്രോഫിനാൻസ് ഓഹരികൾ 52 ശതമാനത്തിലധികം ഉയർന്നു.