വാൾസ്ട്രീറ്റ് റാലി തീർന്നു, ഡൗ ജോൺസ് 250 പോയിൻ്റ് ഇടിഞ്ഞു
- വാൾസ്ട്രീറ്റ് ഇടിഞ്ഞു
- ഡൗ ജോൺസ് , 44,765.71-ലും, നാസ്ഡാക്ക് 19,700.72-ലും എത്തി
വെള്ളിയാഴ്ചത്തെ തൊഴിൽ റിപ്പോർട്ടിനായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ വാൾസ്ട്രീറ്റ് ഇടിഞ്ഞു. ഡൗ ജോൺസ് 250 പോയിൻ്റിന് മുകളിൽ ഇടിഞ്ഞു.എസ് ആൻ്റ് പി 500, നാസ്ഡാക്ക് എന്നിവ 0.2% വീതം ഇടിഞ്ഞു.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ്, 44,765.71-ലും, നാസ്ഡാക്ക് 19,700.72-ലും അവസാനിച്ചു. എസ്&പി 500 സൂചിക 6,075.11 -ൽ ക്ലോസ് ചെയ്തു
പേറോൾ ഡാറ്റയ്ക്ക് മുന്നോടിയായി, പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകൾ ഒരു മാസത്തെ ഉയർന്ന നിരക്കായ 2,24,000 ലേക്ക് ഉയർന്നു. ഇത് 2,15,000-എന്ന എസ്റ്റിമേറ്റിനെ മറികടന്നു. 2022 നവംബറിന് ശേഷം യുഎസ് ഇറക്കുമതി ഏറ്റവും കുറഞ്ഞതിനാൽ വ്യാപാര കമ്മി 73.8 ബില്യൺ ഡോളറായി കുറഞ്ഞു.
ഇന്ത്യൻ വിപണി
തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ ഓഹരി വിപണി പോസിറ്റീവായി വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 809.53 പോയിൻ്റ് അഥവാ ഒരു ശതമാനം ഉയർന്ന് 81,765.86 എന്ന ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 240.95 പോയിൻ്റ് അഥവാ 0.98 ശതമാനം ഉയർന്ന് 24,708.40 എന്ന ലെവലിൽ ക്ലോസ് ചെയ്തു.
ടാറ്റ കൺസൾട്ടൻസി സർവീസസ്, ടൈറ്റൻ, ഇൻഫോസിസ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ എൻ.ടി.പി.സി, ഏഷ്യൻ പെയിൻ്റ്‌സ് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ 2,141 ഓഹരികൾ മുന്നേറിയപ്പോൾ 1,825 ഓഹരികൾ ഇടിഞ്ഞു, 117 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,835, 24,968, 25,183
പിന്തുണ: 24,406, 24,273, 24,058
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 53,844, 54,089, 54,485
പിന്തുണ: 53,051, 52,806, 52,410
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.14 ലെവലിൽ നിന്ന് ഡിസംബർ 5 ന് 1.24 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഭയത്തിൻ്റെ സൂചകമായ ഇന്ത്യ വിക്സ് 14.45 ൽ നിന്ന് 0.54 ശതമാനം ഉയർന്ന് 14.53 ആയി