ലിസ്റ്റിംഗിൽ തന്നെ മൾട്ടി ബാഗർ; ഇന്ത്യയോടൊപ്പം വളരുമോ ഈ ഓഹരി
- ലിസ്റ്റിംഗ് 181% പ്രീമിയത്തിൽ
- ഇഷ്യൂ വില 151 രൂപ, ലിസ്റ്റിംഗ് വില 425 രൂപ
- ഇഷ്യൂ വഴി കമ്പനി 72.17 കോടി രൂപ സമാഹരിച്ചു
വിഭോർ സ്റ്റീൽ ട്യൂബ്സ് ഓഹരികൾ മികച്ച പ്രീമിയത്തോടെ പ്രാഥമിക വിപണിയിലെത്തി. ഇഷ്യൂ വിലയായിരുന്നു 151 രൂപയിൽ നിന്നും 181.46 ശതമാനം പ്രീമിയതോടെ 425 രൂപയിലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. ഓഹരിയൊന്നിന് 274 രൂപയുടെ നേട്ടമാണ് ഓഹരിയുടമകൾക്ക് ലഭിച്ചത്. ഇഷ്യൂ വഴി കമ്പനി 72.17 കോടി രൂപ സമാഹരിച്ചു.
ഇന്ത്യയിലെ വിവിധ ഹെവി എഞ്ചിനീയറിംഗ് വ്യവസായങ്ങളിലേക്കുള്ള സ്റ്റീൽ പൈപ്പുകളും ട്യൂബുകളും നിർമിച്ചു നൽകുന്ന കമ്പനിയാണ് വിഭോർ സ്റ്റീൽ ട്യൂബ്സ്.
കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
മിസ്റ്റർ വിജയ് കൗശിക്, മിസ്റ്റർ വിഭോർ കൗശിക്, വിജയ് ലക്ഷ്മി കൗശിക്, വിജയ് കൗശിക് എച്ച് യു എഫ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
2003-ൽ സ്ഥാപിതമായ വൈഭോർ സ്റ്റീൽ ട്യൂബ്സ് ലിമിറ്റഡ് ഇന്ത്യയിലെ വിവിധ ഹെവി എഞ്ചിനീയറിംഗ് വ്യവസായങ്ങളിലേക്ക് സ്റ്റീൽ പൈപ്പുകളുടെയും ട്യൂബുകളുടെയും നിർമ്മാണം, കയറ്റുമതി, വിതരണം എന്നി മേഖലകളിൽ പ്രവർത്തിക്കുന്നു.
കമ്പനിയുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു ഉൽപ്പന്നങ്ങൾ ഇവ:
ജലഗതാഗതം, എണ്ണ, വാതകം, മറ്റ് വിഷരഹിത വിതരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ERW പൈപ്പുകൾ.
കൃഷിയിലും അടിസ്ഥാന സൗകര്യങ്ങളിലും ഉപയോഗിക്കുന്ന ഗാൽവാനൈസ്ഡ് പൈപ്പുകൾ.
സമചതുരാകൃതിയിലും, ദീർഘചതുരാകൃതിയിലും ഉള്ള പൊള്ളയായ സെക്ഷൻ പൈപ്പുകൾ.
പ്രൈമർ പെയിൻ്റ് ചെയ്ത പൈപ്പുകൾ.
റെയിൽവേ, ഹൈവേ, റോഡുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ക്രാഷ് ബാരിയറുകൾ.