യു.എസ് വിപണി ചുവന്നു, ഇന്ത്യൻ സൂചികകൾ ഇടിഞ്ഞു
- യു.എസ് വിപണികൾ ഇന്നലെ ചുവപ്പിൽ അവസാനിച്ചു
- ആഭ്യന്തര വിപണി ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു.
.
യു.എസ് വിപണികൾ ഇന്നലെ ചുവപ്പിൽ അവസാനിച്ചു. നിക്ഷേപകർ ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന പ്രധാന പണപ്പെരുപ്പ ഡാറ്റയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ടെക്ക് ഓഹരികൾ ഇടിഞ്ഞു. എസ് ആൻ്റ് പി 500, നാസ്ഡാക്ക് കോമ്പോസിറ്റ് സൂചികകൾ തിങ്കളാഴ്ച റെക്കോർഡ് ഉയരത്തിൽ നിന്ന് താഴെയെത്തി. എസ് ആൻ്റ് പി 0.61 ശതമാനം ഇടിഞ്ഞ് 6,052.85 ലും ടെക് ഹെവി നാസ്ഡാക്ക് 0.62 ശതമാനം ഇടിഞ്ഞ് 19,736.69 ലും അവസാനിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 240.59 പോയിൻറ് അഥവാ 0.54 ശതമാനം ഇടിഞ്ഞ് 44,401.93 ൽ എത്തി.
ഇന്ത്യൻ വിപണി
ആഭ്യന്തര വിപണി ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് സൂചികകൾ നഷ്ടത്തോടെ അവസാനിക്കുന്നത്. എഫ്എംസിജി, പി എസ് യു ബാങ്ക്, ഓട്ടോ, ഫാർമ ഓഹരികളിലെ ഇടിവ് വിപണിയെ ഇടിവിലേക്ക് നയിച്ചു.
സെൻസെക്സ് 200.66 പോയിൻ്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 81,508.46ലും നിഫ്റ്റി 58.80 പോയിൻ്റ് അഥവാ 0.24 ശതമാനം ഇടിഞ്ഞ് 24,619 ൽ ക്ലോസ് ചെയ്തു.
സെൻസെക്സിൽ ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിൻ്റ്‌സ്, ഐടിസി, റിലയൻസ് ഇൻഡസ്‌ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഇടിഞ്ഞു.
ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, അദാനി പോർട്ട്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു.
പ്രതിരോധവും പിൻതുണയും
നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,682, 24,712, 24,760
പിന്തുണ: 24,587, 24,558, 24,510
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 53,675, 53,780, 53,952
പിന്തുണ: 53,332, 53,226, 53,054
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.03 ലെവലിൽ നിന്ന് ഡിസംബർ 9 ന് 0.9 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് 14.14 ലെവലിൽ നിന്ന് 0.23 ശതമാനം ഇടിഞ്ഞ് 14.11 ആയി.