യു.എസ് വിപണി ഇടിഞ്ഞു
- ഡൗ ജോൺസ് തുടർച്ചയായ നാലാം ദിവസവും ഇടിഞ്ഞു.
- എസ് ആൻറ് പി 500, നാസ്ഡാക് എന്നിവ രണ്ടാം ദിവസവും 0.3% വീതം ഇടിഞ്ഞു,
ഡൗ ജോൺസ് തുടർച്ചയായ നാലാം ദിവസവും ഇടിഞ്ഞു.എസ് ആൻറ് പി 500, നാസ്ഡാക് എന്നിവ രണ്ടാം ദിവസവും 0.3% വീതം ഇടിഞ്ഞു,
ഈ ആഴ്‌ച പുറത്തിറങ്ങാനിരിക്കുന്ന പുതിയ യുഎസ് പണപ്പെരുപ്പ ഡാറ്റയും നിക്ഷേപകർ കാത്തിരിക്കുന്നതാണ് ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
എസ് ആൻ്റ് പി 0.3 ശതമാനം നഷ്ടത്തിൽ 6,034.91 എന്ന നിലയിലും നാസ്ഡാക്ക് കോമ്പോസിറ്റ്, 0.25 ശതമാനം ഇടിഞ്ഞ് 19,687.24 ഇടിവിലും ക്ലോസ് ചെയ്തു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് നാലാം ദിവസം 154.10 പോയിൻ്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 44,247.83 എന്ന നിലയിലെത്തി.
ഒറാക്കിൾ രണ്ടാം പാദ ഫലങ്ങൾ പുറത്തുവിട്ടതിന് ശേഷം ഓഹരികൾ 6.7% ഇടിഞ്ഞു.
ഇന്ത്യൻ വിപണി
ആഭ്യന്തര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് ഫ്ലാറ്റായാണ്. സെൻസെക്‌സ് 1.59 പോയിൻ്റ് ഉയർന്ന് 81,510.05 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 8.95 പോയിൻ്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 24,610.05 ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് നിഫ്റ്റി നഷ്ടത്തോടെ ക്ലോസ് ചെയ്തത്.
സെൻസെക്സിൽ ബജാജ് ഫിൻസെർവ്, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഭാരതി എയർടെൽ, അദാനി പോർട്ട്‌സ്, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്‌ട്രീസ്, ആക്‌സിസ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ ഓഹരികൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി പവർ, ടെലികോം, മീഡിയ എന്നിവ 0.5-1 ശതമാനം ഇടിഞ്ഞപ്പോൾ ഐടി, മെറ്റൽ, പിഎസ്‌യു ബാങ്ക്, റിയാലിറ്റി എന്നിവ 0.4-1 ശതമാനം ഉയർന്നു.
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.3 ശതമാനം വീതം ഉയർന്നു.
പ്രതിരോധവും പിൻതുണയും
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,663, 24,703, 24,767
പിന്തുണ: 24,536, 24,496, 24,432
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 53,624, 53,700, 53,823
പിന്തുണ: 53,379, 53,303, 53,180
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.9 ലെവലിൽ നിന്ന് ഡിസംബർ 10 ന് 0.86 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് 2.34 ശതമാനം ഇടിഞ്ഞ് 13.78 ലെവലിലെത്തി.