ദുർബലമായ യുഎസ് ജോബ് ഡാറ്റ; റെക്കോർഡ് നേട്ടത്തിൽ എസ് ആൻഡ് പി 500, നാസ്ഡാക്ക്

  • എസ് ആൻഡ് പി 500 5188.59 എന്ന എക്കാലത്തെയും ഉയർന്ന ലെവലിലെത്തി
  • ക്രൂഡ് വില തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ
  • ഗിഫ്റ്റ് നിഫ്റ്റി 0.13 ശതമാനം ഉയർന്ന് 22,733.50 ലെത്തി

Update: 2024-03-09 06:54 GMT

ദുർബലമായ തൊഴിൽ വിവര കണക്കുകൾ പുറത്ത് വന്നിട്ടും മാർച്ച് 8 ന് എസ് ആൻഡ് പി 500, നാസ്ഡാക്ക് സൂചികകൾ സർവകാല ഉയരം തൊട്ടു. ഫെബ്രുവരിയിൽ യുഎസ് തൊഴിൽ വളർച്ച 275,000 ആയി ഉയർന്നതായും തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനമായി വർധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എസ് ആൻഡ് പി 500 5188.59 എന്ന എക്കാലത്തെയും ഉയർന്ന ലെവലിലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 16,437.00 എന്ന പുതിയ റെക്കോർഡിലെത്തി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.32 ശതമാനം ഉയർന്ന് 38,917.32 ലുമെത്തി. വർഷാവസാനം നിരക്ക് കുറയ്ക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷകളേ മറികടക്കാൻ യുഎസ് ജോബ് ഡാറ്റയ്ക്ക് സാധ്യമല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഗിഫ്റ്റ് നിഫ്റ്റി 0.13 ശതമാനം ഉയർന്ന് 22,733.50 എന്ന നിലയിലുമെത്തി.

വെള്ളിയാഴ്ച്ച യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരത്തോടെ ക്ലോസ് ചെയ്തു. CAC 0.21 ശതമാനം ഉയർന്ന് 8,033.71 ത്തിലെത്തി. DAX, FTSE എന്നിവ ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു. 

ഏഷ്യൻ വിപണികൾ നേട്ടത്തോടെയാണ് വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. നിക്കി 0.23 ശതമാനം ഉയർന്ന് 39,688.94ലും ഹാങ് സെങ് 0.76 ശതമാനം ഉയർന്ന് 16,353.39ലുമാണ് ക്ലോസ് ചെയ്തത്.

മഹാശിവരാത്രി പ്രമാണിച്ച് മാർച്ച് എട്ടിന് ഇന്ത്യൻ വിപണിക്ക് അവധിയായിരുന്നു.

ക്രൂഡ് വില തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ വ്യാപാരം തുടർന്നു, 0.58 ശതമാനം ഇടിഞ്ഞ് 78.47 ൽ എത്തി. 

Tags:    

Similar News