അനിശ്ചിതത്വം നിഴലിക്കുന്നു, ആഗോള വിപണികളില്‍ ചുവപ്പ്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- ഗിഫ്റ്റ് നിഫ്റ്റി തുടങ്ങിയത് നേട്ടത്തോടെ
- തുടര്‍ച്ചയായ മൂന്നാം സെഷനിലും ക്രൂഡ് കയറി
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നഷ്ടത്തില്‍
വിപണിയില്‍ വരുന്ന സെഷനുകളിലും കണ്‍സോളിഡേഷന്‍ തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്, നേരിയ തേതില്‍ ലാഭമെടുക്കലിലേക്ക് നിക്ഷേപകര്‍ നീങ്ങും. വെള്ളിയാഴ്ച പുതിയ റെക്കോഡ് ഉയരങ്ങളിലേക്ക് എത്തിയതിന് പിന്നാലെയാണ് ബെഞ്ച്മാർക്ക് സൂചികകളില്‍ ഈ പ്രവണതയ്ക്ക് തുടക്കമായത്. എങ്കിലും മൊത്തത്തിലുള്ള വികാരം ഹ്രസ്വകാലയളവില്‍ പൊസിറ്റിവായി തന്നെ തുടരുമെന്ന് കണക്കാക്കുന്നു.
ഇന്നലെ ബിഎസ്ഇ സെൻസെക്‌സ് 353 പോയിൻ്റ് താഴ്ന്ന് 72,790ലും നിഫ്റ്റി 91 പോയിൻ്റ് താഴ്ന്ന് 22,122ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 22,085ലും തുടർന്ന് 22,055ലും 22,006ലും ഉടനടി പിന്തുണ സ്വീകരിക്കാൻ സാധ്യതയുണ്ട്. അതേസമയം ഉയർന്ന ഭാഗത്ത്, 22,212ലും 22,260ലും തുടർന്ന് 22,182 ലും ഉടനടി പ്രതിരോധം കണ്ടേക്കാം.
ആഗോളവിപണികളില്‍ ഇന്ന്
ഇന്നലെ യുഎസ് വിപണികള്‍ പൊതുവില്‍ നേരിയ ഇടിവാണ് പ്രകടമാക്കിയത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 62.30 പോയിൻ്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 39,069.23 എന്ന നിലയിലെത്തി. എസ് & പി 500 19.27 പോയിൻ്റ് അഥവാ 0.38 ശതമാനം നഷ്ടത്തിൽ 5,069.53 ലും നാസ്ഡാക്ക് കോമ്പോസിറ്റ് 20.57 പോയിൻ്റ് അഥവാ 0.13 ശതമാനം നഷ്ടത്തിൽ 15,976.25 ലും എത്തി.
ഏഷ്യ പസഫിക് വിപണികള്‍ ഏറെയും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ദക്ഷിണ കൊറിയയുടെ കോസ്പി തുടങ്ങിയവ ഇടിവിലാണ്, അതേസമയം ജപ്പാന്‍റെ നിക്കി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു.
ഗിഫ്റ്റ് നിഫ്റ്റി 74.50 പോയിന്‍റ് നേട്ടത്തോടെ വ്യാപാരം നടത്തുന്നു. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ പോസിറ്റിവ് തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
വൺ 97 കമ്മ്യൂണിക്കേഷന്‍സ്: അസോസിയേറ്റ് സ്ഥാപനമായ പേടിഎം പേയ്‌മെൻ്റ് ബാങ്ക് (പിപിബിഎൽ) തങ്ങളുടെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ് വിരമിച്ച ഐഎഎസ് ഓഫിസര്‍ രജനി സെഖ്രി സിബൽ എന്നിവരെ ബോർഡില്‍ നിയമിച്ചു. പേടിഎം പേയ്‌മെൻ്റ് ബാങ്ക് ബോർഡിൽ നിന്ന് കമ്പനി നോമിനിയെ പിൻവലിച്ചു, വിജയ് ശേഖർ ശർമ്മ പാർട്ട് ടൈം നോൺ എക്‌സിക്യൂട്ടീവ് ചെയർമാന്‍ സ്ഥാനവും ബോര്‍ഡ് അംഗത്വവും ഒഴിഞ്ഞു.
സിഎംഎസ് ഇൻഫോ സിസ്റ്റംസ്: കമ്പനിയുടെ 26.7 ശതമാനം വരെ ഓഹരികൾ ബ്ലോക്ക് ഡീൽ വഴി 1,500 കോടി രൂപയ്ക്ക് വിൽക്കാൻ പ്രൊമോട്ടർമാരായ സിയോൺ ഇൻവെസ്റ്റ്‌മെൻ്റ് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് തയാറെടുക്കുന്നതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനർത്ഥം ഈ പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനിയിൽ നിന്ന് പുറത്തുപോകുകയാണെന്നാണ്. ഇടപാടിൻ്റെ തറ വില ഒരു ഷെയറിന് 360 രൂപയായി നിശ്ചയിച്ചിട്ടുണ്ട്, തിങ്കളാഴ്ചത്തെ ക്ലോസിംഗ് വിലയിൽ നിന്ന് 9 ശതമാനം കിഴിവാണിത്.
ലെമൺ ട്രീ ഹോട്ടല്‍സ്: രാജസ്ഥാനിലെ സൻഖ്വാസ് ഗഡിലുള്ള ലെമൺ ട്രീ റിസോർട്ടിനും ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള കീസ് ലൈറ്റിനുമായി ഹോട്ടൽ ശൃംഖല ലൈസൻസ് കരാർ ഒപ്പിട്ടു. രണ്ട് പ്രോപ്പർട്ടികളും 2025-26ല്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹിന്ദ് റക്റ്റിഫയേര്‍സ്: ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണ നിർമ്മാതാവിന് ഇന്ത്യൻ റെയിൽവേയിൽ നിന്ന് 200 കോടിയിലധികം രൂപയുടെ ഓർഡർ ലഭിച്ചു.
പവർ മെക്ക് പ്രോജക്റ്റ്സ്: ഛത്തീസ്ഗഡിൽ ഇപിസി അടിസ്ഥാനത്തിൽ വൈദ്യുതീകരിച്ച റെയിൽവേ ബി ജി ലൈൻ നിർമ്മിക്കുന്നതിനായി സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ നിന്ന് കമ്പനിക്ക് 396.25 കോടി രൂപയുടെ ഓർഡർ ലഭിച്ചു.
കിലിച്ച് ഡ്രഗ് (ഇന്ത്യ): അനുബന്ധ സ്ഥാപനമായ കിലിച്ച് എസ്ട്രോ ബയോടെക് പിഎൽസിക്ക് എത്യോപ്യൻ ഫാർമസ്യൂട്ടിക്കൽ സപ്ലൈ സർവീസില്‍ നിന്ന് സുപ്രധാന ടെൻഡർ ലഭിച്ചതായി ഫാർമസ്യൂട്ടിക്കൽ കമ്പനി അറിയിച്ചു. ഫാർമസ്യൂട്ടിക്കൽസ് വിതരണത്തിനുള്ള കരാർ 9.13 മില്യൺ ഡോളറിന്‍റേതാണ്.
ക്രൂഡ് ഓയില്‍ വില
ഷിപ്പിംഗ് തടസ്സങ്ങൾ വിതരണ ആശങ്കകൾക്ക് കാരണമായതിനാൽ, ഇന്ന് ഏഷ്യൻ ട്രേഡിംഗിൻ്റെ തുടക്കത്തിൽ എണ്ണ വില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ക്രൂഡ് മുന്നേറുന്നത്.
ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 16 സെൻ്റ് അഥവാ 0.2% ഉയർന്ന് ബാരലിന് 82.69 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ (WTI) 15 സെൻറ് അഥവാ 0.2% ഉയർന്ന് ബാരലിന് 77.73 ഡോളറിലെത്തി.
രണ്ട് ബെഞ്ച്മാർക്കുകളും തിങ്കളാഴ്ച 1 ശതമാനത്തിലധികം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ഇന്നലെ ഓഹരികളില്‍ 285.15 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 5.33 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തിയെന്ന് എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം