ബ്ലോക്ക് ഡീൽ വഴി കൈമാറിയത് നെയ്കയുടെ 2.7 കോടി ഓഹരികൾ

  • ബ്ലോക്ക് ഡീലുകളുടെ മൊത്തം മൂല്യം ഏകദേശം 516 കോടി രൂപ
  • ലെക്‌സ്‌ഡേൽ ഇന്റർനാഷണൽ നെയ്കയുടെ ഓഹരികൾ വിൽക്കാൻ സാധ്യതയുണ്ട്
  • കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരികൾ ഉയർന്നത് 23 ശതമാനം

Update: 2024-01-12 08:10 GMT

നെയ്കയുടെ 516 കോടി രൂപ വിലമതിക്കുന്ന 2.7 കോടി ഓഹരികൾ ഇന്ന് ബ്ലോക്ക് ഡീൽ വഴി കൈമാറി. ഇത് ഏകദേശം കമ്പനിയുടെ 0.9 ശതമാനം ഓഹരി പങ്കാളിത്തമാണ്. വാർത്തകളെ തുടർന്ന് തുടക്കവ്യാപാരത്തിൽ ഓഹരികൾ 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ടാഴ്ചത്തെ ശരാശരി 6.6 ലക്ഷം ഓഹരികളിൽ നിന്ന് 41 മടങ്ങ് വർധിച്ച് 2.75 കോടി ഓഹരികളുടെ വ്യാപാരമാണ് വിപണിയിൽ നടന്നത്.

ബ്ലോക്ക് ഡീലുകളുടെ മൊത്തം മൂല്യം ഏകദേശം 516 കോടിയോളമാണ്. എന്നാൽ ബ്ലോക്ക് ഡീലുകളുടെ ശരാശരി വിലയും ഓഹരികൾ വാങ്ങുന്നവരെയോ വില്കുന്നവരോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ലെക്‌സ്‌ഡേൽ ഇന്റർനാഷണൽ ബ്ലോക്ക് ഡീലുകളിലൂടെ നെയ്ക യുടെ 2.62 കോടി ഓഹരികൾ വിൽക്കാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധരുടെ അറിയിച്ചിരുന്നു. മോർഗൻ സ്റ്റാൻലിയും ജെപി മോർഗനും ബ്രോക്കർമാരായി പ്രവർത്തിക്കും. ഡീലുകളുടെ ലോക്ക്-ഇൻ പിരീഡ് 45 ദിവസമായാണ് നിശ്ചയിച്ചിരിക്കുന്നതിന്നു വിദക്തർ അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 23 ശതമാനം ഉയർന്നതിന് ശേഷം ജനുവരി 10 ന് നെയ്ക ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 195.40 രൂപയിലെത്തിയിരുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ നെയ്കയുടെ ലാഭം 50 ശതമാനം ഉയർന്ന് 7.8 കോടി രൂപയിലെത്തിയിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22.4 ശതമാനം ഉയർന്ന് 1,507 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയിരുന്നു.

ഇതേ പാദത്തിൽ കമ്പനി ഓഫ്‌ലൈൻ സ്റ്റോറുകളും വിപുലീകരിച്ചിരുന്നു, 2023 സെപ്റ്റംബർ 30 വരെയുള്ള സ്റ്റോറുകളുടെ എണ്ണം 165 ആയി ഉയർത്താൻ 13 സ്റ്റോറുകൾ കൂടിയും കൂട്ടിച്ചേർത്തിരുന്നു.

ഉച്ചക്ക് 1.30 നു നെയ്കയുടെ ഓഹരികൾ എൻഎസ്ഇ യിൽ 1.70 ശതമാനം താഴ്ന്ന് 190.20 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News