നെസ്‌ലെ ഓഹരികളും ഇനി കൊക്കിലൊതുങ്ങും; വില 2,675 രൂപ

  • ഓഹരികൾ 1:10 അനുപാതത്തിലാണ് വിഭജിച്ചത്
  • വിഭജനത്തിനു ശേഷമുള്ള ആദ്യ വ്യാപാരത്തിൽ ഓഹരികൾ ഇടിഞ്ഞു
  • ആറാമത്തെ ഉയർന്ന വിലയുള്ള ഓഹരിയായിരുന്നു നെസ്‌ലെ ഇന്ത്യയുടേത്

Update: 2024-01-05 08:17 GMT

നെസ്‌ലെ ഇന്ത്യയുടെ ഓഹരികൾ വിഭജനത്തിനു ശേഷമുള്ള ആദ്യ വ്യാപാരത്തിൽ ഇടഞ്ഞു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. ഓഹരികളുടെ അമിതമായ വിൽപ്പനയാണ് വിലയിലെ ഇടിവിനു കാരണമായത്. ഇന്ന് ഓഹരികൾ വ്യാപാരം ആരംഭിച്ചത് 2,657 രൂപയിലാണ് ഇത് കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയായ 2711.60 രൂപയിൽ നിന്നും രണ്ട് ശതമാനം താഴ്ന്നതാണ്.

നെസ്‌ലെ ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് 2024 ജനുവരി അഞ്ചാണ് ഓഹരി വിഭജനത്തിനുള്ള എക്സ് തീയതിയായി പ്രഖ്യാപിച്ചിരുന്നത്. ഓഹരികൾ 1:10 അനുപാതത്തിലാണ് വിഭജിക്കുക. പത്തുരൂപ മുഖവിലയുള്ള നെസ്‌ലെ ഇന്ത്യയുടെ ഒരു ഓഹരി, വിഭജനത്തിന് ശേഷം ഒരു രൂപ മുഖവിലയുള്ള പത്ത് ഓഹരികളായി മാറും.

ഓഹരികളുടെ വിഭജനത്തോടെ, അമിതമായ വാങ്ങൽ സാദ്ധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഓഹരികൾ നിക്ഷേപകരുടെയും വിശകലന വിദഗ്ധരുടെയും നിരീക്ഷണത്തിലായിരിക്കും.

"ഓഹരി വിഭജനത്തിന്റെ പ്രധാന നേട്ടം എന്തന്നാൽ ബാലൻസ് ഷീറ്റ് വലുപ്പത്തെ ബാധിക്കാതെ ഓഹരി വില താഴുകയും ഇത് ഓഹരികളിലെ ലിക്വിഡിറ്റി വർധിപ്പിക്കുകയും ചെയ്യും" സ്റ്റോക്സ്ബോക്‌സ് റിസർച്ച് ഹെഡ് മനീഷ് ചൗധരി പറഞ്ഞു.

ഇതിനു പുറമെ, ഓഹരി വിഭജനം നെസ്‌ലെയുടെ ഓഹരി വിലയിലെ നീക്കത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഭജനത്തിന് ശേഷം കമ്പനിയുടെ മൊത്തത്തിലുള്ള മൂല്യവും ഷെയർഹോൾഡർ ഉടമസ്ഥതയും മാറ്റമില്ലാതെ തന്നെ തുടരും. ഇതിന്റെ ആഘാതം ദീർഘകാല വരുമാന വളർച്ചയിലും  വിപണിയിലെ നിക്ഷേപകരുടെ താല്പര്യം പോലുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ബുധനാഴ്ചത്തെ വ്യാപാരത്തിൽ ബിഎസ്ഇയിൽ 26,640.35 രൂപയിൽ ക്ലോസ് ചെയ്തതോടെ ദലാൽ സ്ട്രീറ്റിൽ ലഭ്യമായ ആറാമത്തെ ഉയർന്ന വിലയുള്ള ഓഹരിയായിരുന്നു നെസ്‌ലെ ഇന്ത്യയുടേത്. എംആർഎഫ് (ഏകദേശം 1.3 ലക്ഷം രൂപ), പേജ് ഇൻഡസ്ട്രീസ് (38,761 രൂപ), ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ (36,736 രൂപ), 3 എം ഇന്ത്യ (34,271 രൂപ)  ശ്രീ സിമന്റ് (28,179 രൂപ) എന്നിവയാണ് ഏറ്റവും കൂടുതൽ വിലയുള്ള മറ്റു ഓഹരികൾ.

Tags:    

Similar News