പോയ വാരം ടാറ്റ ഓഹരികളുടെ വിപണി മൂല്യത്തിൽ 84,000 കോടിയുടെ കുതിപ്പ്

  • ടാറ്റ ഓഹരികളുടെ വിപണി മൂല്യം 31.6 ലക്ഷം കോടി രൂപ
  • കുതിപ്പിൽ ഒന്നാമൻ ടാറ്റ കെമിക്കൽസ് ഓഹാരികൾ
  • ടാറ്റ സൺസിന് വിപണിയിലെത്താൻ ഒന്നര വർഷം ബാക്കി

Update: 2024-03-09 09:16 GMT

ടാറ്റ ഓഹരികളിൽ നിക്ഷേപകരുടെ പ്രിയം വർധിച്ചതായാണ് പോയ വാരത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. മിക്ക ഓഹരികളിലും റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം ഉയർന്നിട്ടുണ്ട്. ബിഎസ്ഇ 500 സൂചികയിൽ മികച്ച നാല് ഓഹരികൾ ടാറ്റ ഗ്രൂപ്പിലെയാണ്. ഇതിൽ ടാറ്റ കെമിക്കൽസ് ഓഹരികളാണ് കുതിപ്പിൽ ഒന്നാമൻ. ഓഹരികൾ കഴിഞ്ഞ നാല് ദിവസത്തെ വ്യാപാരത്തിൽ ഉയർന്നത് 36 ശതമാനമാണ്. തൊട്ടു പിന്നാലെ 28 ശതമാനം നേട്ടവുമായി ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷനുമുണ്ട്.

പോയ വാരം ടാറ്റയിലെ 24 ലിസ്റ്റഡ് ഓഹരികൾ 85,000 കോടി രൂപയാണ് മൊത്ത വിപണി മൂല്യത്തിലേക്ക് കൊണ്ട് വന്നത്. ഇതോടെ ടാറ്റ ഓഹരികളുടെ വിപണി മൂല്യം 31.6 ലക്ഷം കോടി രൂപയായി.

ടാറ്റയുടെ മറ്റ് ഓഹരികളിൽ, റാലിസ് ഇന്ത്യ 14 ശതമാനം ഉയർന്നപ്പോൾ ടാറ്റ പവർ 13 ശതമാനമാണ് കഴിഞ്ഞ ആഴ്ച്ച ഉയർന്നത്.  വിഭജന വാർത്തയെ തുടർന്ന് ശ്രദ്ധ കേന്ദ്രീകരിച്ച ടാറ്റ മോട്ടോഴ്‌സിൻ്റെ ഓഹരികൾ ആറ് ശതമാനവും ഉയർന്നു.

അടിസ്ഥാനകാര്യങ്ങൾ മാറ്റിനിർത്തിയാൽ, ടാറ്റ സൺസ് ഐപിഒയുടെ സാധ്യതയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളാണ് ഈ ആഴ്‌ചയിലെ ടാറ്റ ഓഹരികളിലെ കുതിപ്പിന് കാരണമായത്. 2025 സെപ്റ്റംബറാണ് ഐപിഒയുമായി വിപണിയിലെത്താനുള്ള സമയപരിധിയായി ആർബിഐ നല്കിയിരിക്കുന്നത്. ടാറ്റ സൺസ് ലിസ്റ്റ് ചെയ്യുന്നതോടെ ഏറ്റവും വലിയ നേട്ടം നല്കയേക്കാവുന്നത് ടാറ്റ കെമിക്കൽസിൻ്റെ ഓഹരികളായതിനാൽ നിക്ഷേപകരുടെ ശ്രദ്ധയും ഇതിലേക്കാണ്.

വിപണിയിലെത്താൻ ഒന്നര വർഷം ബാക്കിനിൽക്കെ ടാറ്റ സൺസ് ലിസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ നിയമപരവും സാമ്പത്തികവുമായ എല്ലാ സാധ്യതകളും ടാറ്റ ഗ്രൂപ്പ് പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Full View


Tags:    

Similar News