സുസ്ലോണ്‍ എനര്‍ജി ഓഹരി വന്‍ നേട്ടത്തിൽ; ഇന്ന് 50.72 രൂപയിൽ

    Update: 2024-02-02 12:18 GMT

    വന്‍ നേട്ടത്തിലാണ് സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്. കമ്പനിയുടെ ഓഹരി ഇന്ന് 50.72 രൂപ വരെ വർധിച്ചു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി, എന്നാല്‍ 48.90 രൂപക്കാണ് വ്യാപാരം അവസാനിപ്പിച്ചത്.

    ഇതിനുമുന്‍പ് അവസാനമായി 2011 ലാണ് സുസ്ലോണ്‍ന്റെ ഓഹരികള്‍ ഇത്രയും ഉയർന്ന വിലയിൽ എത്തിയത്. ക്വളിഫൈഡ് ഇന്സ്ടിട്യൂഷണൽ ഇൻവെസ്റ്റർസ് (ക്യുഐപി) വഴി 2000 കോടി രൂപ സമാഹരിച്ചുകൊണ്ട് സുസ്ലോണ്‍ എനര്‍ജി ഈ അടുത്ത കാലത്ത് മൂലധനം വർധിപ്പിച്ചത് വിജയകരമായ ഒരു വഴിത്തിരിവായി എന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പോലുള്ള ബ്രോക്കറേജുകള്‍ പറഞ്ഞു. പ്രീ-ഇഷ്യു ഫയലിംഗുകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ലാതെ തന്നെ ആഭ്യന്തര വിപണികളില്‍ നിന്ന് മൂലധനം സ്വരൂപിക്കാന്‍ സഹായിക്കുന്നതാണ് ക്യുഐപി.

    പാദഫലത്തിലെ മികച്ച് പ്രകടനങ്ങള്‍ സുസ്ലോണ്‍ എനന്‍ജിയെ ശക്തമായ സാമ്പത്തിക വഴിത്തിരിവ് രേഖപ്പെടുത്താന്‍ പ്രാപ്തമാക്കിയന്ന് ജെഎം ഫിനാന്‍ഷ്യല്‍ പറഞ്ഞു. 9 ജിഗാവാട്ട് എഫ്ഡിആര്‍ഇ (ഫേം ആന്‍ഡ് ഡിസ്പാച്ചബിള്‍ റിന്യൂവബിള്‍ എനര്‍ജി) പ്രോജക്ടുകള്‍ ഉള്‍പ്പെടുന്ന മൊത്തം 15 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന പ്രോജക്ടുകള്‍ ബിഡ്ഡിങ്ങിനു കീഴിലുണ്ട്. കൂടാതെ, 2.6 ജിഗാവാട്ട് വരുന്ന വിന്‍ഡ് പദ്ധതികളും ബിഡ്ഡിങ്ങിനു കീഴിലുണ്ട്. ഇവ സുസ്ലോണ്‍ എനര്‍ജിക്ക് മുന്നോട്ട് പോകുന്ന അവസരങ്ങളുടെ ആരോഗ്യകരമായ പൈപ്പ്‌ലൈന്‍ നല്‍കുന്നു

    നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.9 ജിഗാവാട്ടിന്റെ ഓര്‍ഡറുകള്‍ കമ്പനി നേടിയിരുന്നു. 2023 സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 3.1 ജിഗാവാട്ട് ഓര്‍ഡര്‍ പാതി വഴിയിലാണ്. 620 മെഗാവാട്ടിന്റെ 12 മാസത്തെ എക്‌സിക്യൂഷനേക്കാള്‍ അഞ്ചിരട്ടിയാണിത്.

    റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൊവൈഡര്‍ ഡിസംബര്‍ പാദത്തില്‍ 159.11 ശതമാനം അറ്റാദായത്തില്‍ പ്രതിവര്‍ഷം 203.04 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഇത് 78.36 കോടി രൂപയായിരുന്നു.

    Tags:    

    Similar News