മ്യൂചല്‍ ഫണ്ട് നിക്ഷേപം വന്‍തോതിലുള്ള 7 ഓഹരികളില്‍ മള്‍ട്ടിബാഗറായത് 4 എണ്ണം
2023-ല്‍ സ്‌മോള്‍ ക്യാപ് മ്യൂചല്‍ ഫണ്ടിലേക്ക് 28,984 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്
മ്യൂചല്‍ ഫണ്ട് നിക്ഷേപം വന്‍തോതിലുള്ള 7 ഓഹരികളില്‍ 2023-ല്‍ മള്‍ട്ടിബാഗറായത് 4 എണ്ണം. ബാക്കി മൂന്ന് ഓഹരികളും മികച്ച റിട്ടേണാണ് നല്‍കിയത്.
ടാറ്റാ മോട്ടോഴ്‌സ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ്, സൊമാറ്റോ, പോളിക്യാബ് ഇന്ത്യ, ഔര്‍ബിന്ദോ ഫാര്‍മ, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ആര്‍ഇസി ലിമിറ്റഡ് എന്നിവയാണ് മികച്ച റിട്ടേണ്‍ നല്‍കിയ ഏഴ് ഓഹരികള്‍.
ഇവയില്‍ പോളിക്യാബ് ഇന്ത്യ, ഔര്‍ബിന്ദോ ഫാര്‍മ, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ആര്‍ഇസി ലിമിറ്റഡ് എന്നിവ 110-154 ശതമാനം റിട്ടേണാണ് 2023-ല്‍ നല്‍കിയത്.
ടാറ്റ മോട്ടോഴ്‌സ് ഒഴികെ, മറ്റ് ആറ് ഓഹരികളും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗത്തിലുള്ളവയാണ്. ഇവ ഈ വര്‍ഷം മികച്ച പ്രകടനമാണു കാഴ്ചവച്ചത്. വലിയ മാര്‍ജിനില്‍ ലാര്‍ജ് ക്യാപ് ഓഹരികളെ മറികടക്കുകയും ചെയ്തു.
2023-ല്‍ ഇതുവരെയായി, സ്‌മോള്‍ ക്യാപ് മ്യൂചല്‍ ഫണ്ടിലേക്ക് 28,984 കോടി രൂപയുടെ നിക്ഷേപമാണുണ്ടായതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (എഎംഎഫ്‌ഐ) കണക്കുകള്‍ സൂചിപ്പിക്കുന്നു.
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനും ആര്‍ഇസിയും നിക്ഷേപകര്‍ക്കു മികച്ച വരുമാനം നല്‍കുന്ന പൊതുമേഖലാ ഓഹരികളാണ്.
തുടര്‍ച്ചയായ നാല് പാദങ്ങളില്‍ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ മ്യൂചല്‍ ഫണ്ടുകള്‍ ഓഹരി നിക്ഷേപം വര്‍ധിപ്പിച്ചിരുന്നു.
ഈ ഓഹരി 2023-ല്‍ ഇതുവരെയായി 124 ശതമാനം റിട്ടേണാണ് നല്‍കിയത്.
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസി 2023-ല്‍ ഇതുവരെ നിക്ഷേപകര്‍ക്ക് നല്‍കിയത് 154 ശതമാനം റിട്ടേണാണ്.
ആര്‍ഇസി ഓഹരിയില്‍ മ്യൂചല്‍ ഫണ്ടുകളുടെ നിക്ഷേപം ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ 8.74 ശതമാനത്തിലെത്തി. ഒരു വര്‍ഷം മുമ്പ് ഇത് 7.94 ശതമാനമായിരുന്നു.