തുടക്കത്തിലെ നേട്ടം കൈവിട്ട് ഇടിവില്‍ തുടര്‍ന്ന് വിപണികള്‍

  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവില്‍
  • അദാനി ഓഹരികള്‍ ഇടിവില്‍
  • ഓയില്‍-ഗ്യാസ് ഒഴികെയുള്ള വിഭാഗങ്ങളുടെ സൂചികകള്‍ ചുവപ്പില്‍

Update: 2023-12-19 04:54 GMT

ഏഷ്യന്‍ വിപണികളിലെ നെഗറ്റിവ് പ്രവണതകളുടെയും ട്രേഡര്‍മാര്‍ ലാഭമെടുക്കലിലേക്ക് നീങ്ങിയതിന്‍റെയും പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഇന്ത്യൻ ഓഹരിവിപണി സൂചികകള്‍ ഇടിവ് പ്രകടമാക്കുന്നു . ഇൻഡെക്‌സ് ഹെവിവെയ്റ്റ് കമ്പനികളായ ടിസിഎസും എച്ച്‌ഡിഎഫ്‌സി ബാങ്കും വലിയ തോതിലുള്ള വില്‍പ്പന കാണുന്നു. നിഫ്റ്റി ഐടി, മീഡിയ സൂചീകകള്‍ 1 ശതമാനം വീതം നഷ്ടം നേരിട്ടു. കൂടാതെ, എല്ലാ വിശാലമായ വിപണി സൂചികകളും ചുവപ്പിലാണ് വ്യാപാരം നടത്തുന്നത്.

സെന്‍സെക്സും നിഫ്റ്റിയും തുടക്ക വ്യാപാരത്തില്‍ മുന്നേറിയെങ്കിലും പിന്നീട് ചുവപ്പിലേക്ക് തിരിച്ചെത്തി. രാവിലെ 10.3 നുള്ള വിവരം അനുസരിച്ച് നിഫ്റ്റി-50 56.85  പോയിന്‍റ് അഥവാ 0.27 ശതമാനം ഇടിവോടെ 21,361.80 ലും സെന്‍സെക്സ് 173.84 പോയിന്‍ര് അഥവാ 0.24 ശതമാനം ഇടിവോടെ 71,141.25 ലും വ്യാപാരം നടത്തുന്നു. നിഫ്റ്റിയില്‍ ഓയില്‍-ഗ്യാസ് ഒഴികെയുള്ള വിഭാഗങ്ങളുടെ സൂചികകളെല്ലാം ഇടിവിലാണ്. 

നിഫ്റ്റിയില്‍ നെ‍സ്‍ലെ ഇന്ത്യ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ്, കോള്‍ ഇന്ത്യ, അപ്പോളോ ഹോസ്‍പിറ്റല്‍, ഐടിസി, ഒഎന്‍ജിസി എന്നിവ വലിയ നേട്ടത്തിലാണ്. അദാനി പോര്‍ട്‍സ്, വിപ്രൊ, ഹീറോ മോട്ടോര്‍സ്, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, അദാനി എന്‍റര്‍പ്രൈസസ് തുടങ്ങിയവ ഇടിവ് നേരിടുന്നു. 

"ക്രിസ്‍‍മസ് അവധിയും പുതുവത്സരവും അടുത്തെത്തുന്നതിനാൽ വിപണി കണ്‍സോളിഡേഷനിലേക്ക് നീങ്ങാനാണ് സാധ്യത. കഴിഞ്ഞ രണ്ടാഴ്ചത്തെ കുത്തനെയുള്ള കുതിപ്പിന് ശേഷമുള്ള കണ്‍സോളിഡേഷന്‍ കാലഘട്ടം അഭികാമ്യമാണ്, കാരണം ഇത് വിപണിയെ ആരോഗ്യകരമാക്കും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

Tags:    

Similar News