ഇക്വിറ്റി ഷെയറിലൂടെ സ്‌പൈസ് ജെറ്റ് ധനസമാഹരണത്തിന് ഒരുങ്ങുന്നു

  • 10 രൂപയുടെ 32,08,05,972 ഇക്വിറ്റി ഓഹരികളായിരിക്കും ഇഷ്യു ചെയ്യുക
  • 13,00,00,000 ഇക്വിറ്റി വാറന്റുകളും ഇഷ്യു ചെയ്യും
  • 2,250 കോടി രൂപ സമാഹരിക്കാന്‍ സ്‌പൈസ് ജെറ്റ് തീരുമാനിച്ചു

Update: 2023-12-13 10:46 GMT

ഇക്വിറ്റി ഷെയറുകളും ഇക്വിറ്റി വാറന്റുകളും ഇഷ്യു ചെയ്ത് 2,250 കോടി രൂപ സമാഹരിക്കാന്‍ സ്‌പൈസ് ജെറ്റ് തീരുമാനിച്ചു.

2023 ഡിസംബര്‍ 12,13 തീയതികളില്‍ നടന്ന യോഗത്തിലാണു കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത്.

50 രൂപയുടെ 3 കോടിയോളം വരുന്ന ഓഹരികളായിരിക്കും ഇഷ്യു ചെയ്യുക. ഇതിലൂടെ 1600 കോടി രൂപ സമാഹരിക്കും.

13 കോടി വാറന്റുകളും ഇഷ്യു ചെയ്യും. 50 രൂപയാണ് ഓരോ വാറന്റിന്റെയും വില. ഇതിലൂടെ 650 കോടി രൂപ സമാഹരിക്കും. ഇവ നിക്ഷേപകന്റെ ഇഷ്ടപ്രകാരം ഭാവിയില്‍ ഷെയറുകളാക്കി മാറ്റാവുന്നതാണ്.

ബിഎസ്ഇയില്‍ ഇന്ന് സ്‌പൈസ് ജെറ്റ് വ്യാപാരം അവസാനിപ്പിച്ചത് 1.15 ശതമാനം ഇടിവോടെ 57.37 രൂപയിലാണ്.

Tags:    

Similar News