നേട്ടത്തിൽ സ്‌മോൾ ക്യാപ് സൂചിക; 22,000 ലെത്തി നിഫ്റ്റിയും
- സെക്ടറൽ സൂചികയിൽ ടെലികോം ഒഴികെ ബാക്കി എല്ലാം ഇടിഞ്ഞു
- ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 82.88 ലെത്തി.
- ഏഷ്യൻ വിപണികളിലും സമ്മിശ്ര വ്യാപാരം
മന്ദഗതിയിൽ തുടരുന്ന ആഗോള വിപണിയും വിദേശ നിക്ഷേപകരുടെ വില്പനയും മൂലം ആഭ്യന്തര സൂചികകൾ ഇന്നും ഇടിവിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 453.85 പോയിൻ്റ് അഥവാ 0.62 ശതമാനം താഴ്ന്ന് 72,643.43ലും നിഫ്റ്റി 123.40 പോയിൻ്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 22,023.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1724 ഓഹരികൾ നേട്ടത്തിലെത്തി, 1939 ഓഹരികൾ ഇടിഞ്ഞു, 113 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ യുപിഎൽ (3.18%), ഭാരതി എയർടെൽ (2.13%), ബജാജ് ഫിനാൻസ് (1.83%), എച്ച്‌ഡിഎഫ്‌സി ലൈഫ് (1.62%), അദാനി എൻ്റർപ്രൈസസ് (1.45%) എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (-4.82%), ഭാരത് പെട്രോളിയം (-3.66%), കോൾ ഇന്ത്യ (-2.85%), ടാറ്റ മോട്ടോഴ്‌സ് (-2.26%), ഹീറോ മോട്ടോർ കോർപ് (-4.82%) ഇടിവിൽ ക്ലോസ് ചെയ്തു.
സെക്ടറൽ സൂചികയിൽ ടെലികോം ഒഴികെ (1 ശതമാനം ഉയർന്നു) ബാക്കി എല്ലാം ഇടിഞ്ഞു. ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത്‌കെയർ എന്നിവ 1-2 ശതമാനം ഇടിഞ്ഞ് മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികകൾ നേട്ടത്തിലെത്തി.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.5 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾക്യാപ് സൂചിക പോസിറ്റീവ് നോട്ടിൽ വ്യാപാരം അവസാനിച്ചു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ ഇടിഞ്ഞു. ഷാങ്ഹായ് നേട്ടത്തോടെ ക്ലോസ് ചെയ്തു.
യൂറോപ്യൻ വിപണികൾ നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ ഇടിവിലാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 1,356.29 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ബ്രെൻ്റ് ക്രൂഡ് 0.68 ശതമാനം ഇടിഞ്ഞ് ബാരലിന് 84.84 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.25 ശതമാനം താഴ്ന്ന് 2173.20 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 82.88 ലെത്തി.
സെൻസെക്സ് 335.39 പോയിൻ്റ് അഥവാ 0.46 ശതമാനം ഉയർന്ന് 73,097.28 ലും എൻഎസ്ഇ നിഫ്റ്റി 148.95 പോയിൻ്റ് അഥവാ 0.68 ശതമാനം ഉയർന്ന് 22,146.65 ലുമാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.