നെസ്റ്റ് ഗ്രൂപ്പിലെ എസ്എഫ്ഒ ടെക് 2 വർഷത്തിനുള്ളില്‍ വിപണിയിലേക്ക്

  • കഴിഞ്ഞ സാമ്പത്തിക വർഷം 2,500 കോടി രൂപയുടെ വിറ്റുവരവ് നേടിയിട്ടുണ്ട് എസ്എഫ്ഒ ടെക്‌നോളജീസ്

Update: 2023-11-07 09:44 GMT

 കൊച്ചി ആസ്ഥാനമായുള്ള നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രാഥമിക വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഹാർഡ്‌വേർ കയറ്റുമതിക്കാരിൽ ഒന്നായ എസ്എഫ്‌ഒ ടെക്‌നോളജീസ്, വികസന പ്രവർത്തനങ്ങള്‍ക്കു തുക കണ്ടെത്താനാണ് വിപണിയിലെത്തുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം 2,500 കോടി രൂപയുടെ വിറ്റുവരവ് നേടിയ എസ്എഫ്ഒ ടെക്‌നോളജീസ്, മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വളർച്ച നേടിയിരുന്നു.  വികസന പദ്ധതികള്‍ക്കായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 800 കോടി രൂപ കമ്പനി നീക്കിവച്ചിട്ടുണ്ടെന്ന് റിലീസ് അറിയിച്ചു.

ഷീറ്റ് മെറ്റൽ ഫാബ്രിക്കേഷൻ, പ്ലാസ്റ്റിക് ഇൻജക്ഷൻ മോൾഡിംഗ്, കേബിൾ, വയർ-ഹാർനെസ്, റിലേകൾ, ട്രാൻസ്ഫോർമറുകൾ, ഫൈബർ ഒപ്റ്റിക്‌സ്, പിസിബി അസംബ്ലികൾ, ഉയർന്ന തലത്തിലുള്ള അസംബ്ലികൾ, ടെസ്റ്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ആർ ആൻഡ് ഡി മുതൽ ഹാർഡ്‌വേർ സോഫ്റ്റ്‌വേർ എന്‍ജിനീയറിംഗ്, നിർമ്മാണം വരെയുള്ള യഥാർത്ഥ രൂപകൽപ്പനയും നിർമ്മാണ സേവനങ്ങളും ഗ്രൂപ്പ് നൽകുന്നു.

Tags:    

Similar News