239 കോടി രൂപയുടെ കിംസ് ഓഹരികൾ സ്വന്തമാക്കി എസ്ബിഐ ലൈഫ്

Update: 2024-02-07 10:03 GMT
sbi life insurance acquires 239 crore shares of kims
  • whatsapp icon

കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ (കിംസ്) 239 കോടി രൂപയുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ എസ്ബിഐ ലൈഫ് ഇൻഷുറൻസ് സ്വന്തമാക്കി. ബിഎസ്ഇയിൽ ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ അനുസരിച്ച് എസ്ബിഐ ലൈഫ് ഇൻഷുറൻസ് 11.49 ലക്ഷം ഓഹരികളാണ് വാങ്ങിയത്. ഇത് ഏകദേശം കിംസിലെ 1.4 ശതമാനം ഓഹരി പങ്കാളിത്തമാണ്.

ഓഹരിയൊന്നിന് ശരാശരി 2,085 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. അതേസമയം, ഐസിഐസിഐ വെഞ്ച്വേഴ്സിൻ്റെ അഫിലിയേറ്റ് ഇന്ത്യ അഡ്വാൻ്റേജ് ഫണ്ട് എസ്4 ഐ സമാന വിലയിൽ 10,70,545 ഓഹരികൾ വിറ്റു.

നിലവിൽ എൻഎസ്ഇയിൽ കിംസ് ഓഹരികൾ 1.31 ശതമാനം ഉയർന്ന് 2,161.55 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News