വിപണി ഇടിഞ്ഞെങ്കിലും റിന്യുവബിള്‍ എനര്‍ജി ഓഹരികള്‍ കുതിച്ചു
- ഏറ്റവും ഉയര്‍ന്ന നേട്ടം കൈവരിച്ചത് ബോറോസില്‍ റിന്യുവബിള്‍സ് ആണ്
- രണ്ടാമത്തെ വലിയ നേട്ടമുണ്ടാക്കിയത് ടാറ്റ പവറാണ്
- ഐആര്‍ഇഡിഎ, സ്‌റ്റെര്‍ലിംഗ്, സുരാന സോളാര്‍, ജെന്‍സോള്‍ എഞ്ചിനീയറിംഗ് എന്നിവയെല്ലാം അഞ്ച് ശതമാനത്തോളം ഉയര്‍ന്നു
ജനുവരി 23ന് വിപണി തകര്‍ന്നടിഞ്ഞെങ്കിലും റിന്യുവബിള്‍ എനര്‍ജി ഓഹരികള്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്.
രാജ്യത്തെ ഒരു കോടി വീടുകളില്‍ റൂഫ് ടോപ്പ് സോളാര്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച 'പ്രധാനമന്ത്രി സൂര്യോദയ് യോജന' പദ്ധതിയുടെ പിന്‍ബലത്തിലാണ് റിന്യുവബിള്‍ എനര്‍ജി ഓഹരികള്‍ കുതിച്ചത്. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്.
ഇതാകട്ടെ, പ്രമുഖ റിന്യുവബിള്‍ എനര്‍ജി കമ്പനികളായ ടാറ്റ പവര്‍, ഐആര്‍ഇഡിഎ എന്നീ ഓഹരികള്‍ക്ക് ജനുവരി 23 ന് ഓഹരി വിപണിയില്‍ ഏറ്റവും മികച്ച നേട്ടം കൈവരിക്കാന്‍ സഹായകരമാവുകയും ചെയ്തു. ഏകദേശം അഞ്ച് ശതമാനത്തോളമാണു ജനുവരി 23ന് മുന്നേറിയത്.
ഏറ്റവും ഉയര്‍ന്ന നേട്ടം കൈവരിച്ചത് ബോറോസില്‍ റിന്യുവബിള്‍സ് ആണ്. 19 ശതമാനമാണ് ഉയര്‍ന്നത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു.
രണ്ടാമത്തെ വലിയ നേട്ടമുണ്ടാക്കിയത് ടാറ്റ പവറാണ്. ആറ് ശതമാനമാണ് ഓഹരി മുന്നേറിയത്.
ഐആര്‍ഇഡിഎ, സ്‌റ്റെര്‍ലിംഗ്, വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി, വാരീ റിന്യൂവബിള്‍ ടെക്‌നോളജീസ്, സുരാന സോളാര്‍, ജെന്‍സോള്‍ എഞ്ചിനീയറിംഗ് എന്നിവയെല്ലാം അഞ്ച് ശതമാനത്തോളം ഉയര്‍ന്നു.