വമ്പന്‍ ഊര്‍ജ്ജ കോംപ്ലക്സ് ഈ വര്‍ഷം കമ്മിഷന്‍ ചെയ്യുമെന്ന് റിലയന്‍സ്

  • ലോകത്തിലെ വലിയ സംയോജിത പുനരുപയോഗ ഊർജ ഉൽപ്പാദന കേന്ദ്രങ്ങളിൽ ഒന്ന്
  • ഗുജറാത്തിലെ ജാംനഗറിൽ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
  • 5000 ഏക്കറിലാണ് വമ്പന്‍ എനര്‍ജി കോംപ്ലക്സ് സ്ഥാപിക്കുന്നത്
;

Update: 2024-01-21 11:20 GMT
reliance to commission big energy complex this year
  • whatsapp icon

ഗുജറാത്തിലെ തങ്ങളുടെ പുതിയ എനർജി ജിഗാ കോംപ്ലക്സ് ഈ വര്‍ഷം രണ്ടാം പകുതിയില്‍ കമ്മീഷൻ ചെയ്യുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മൂന്നാംപാദ ഫല പ്രഖ്യാപനത്തിനു ശേഷം നടത്തിയ ഇന്‍വെസ്‍റ്റര്‍ കോളിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.ഗുജറാത്തിലെ ജാംനഗറിൽ 5000 ഏക്കറിലാണ് റിലയൻസ് വമ്പന്‍ കോംപ്ലക്സ് നിർമ്മിക്കുന്നത്. 

ഫോട്ടോവോൾട്ടെയ്‌ക്ക് പാനലുകൾ, ഫ്യൂവൽ സെൽ സിസ്റ്റം, ഗ്രീൻ ഹൈഡ്രജൻ, ഊർജ സംഭരണം, പവർ ഇലക്‌ട്രോണിക്‌സ് എന്നിവയ്‌ക്കായുള്ള അഞ്ച്  ഫാക്ടറികൾ ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നു.

"ന്യൂ എനർജി ജിഗാ കോംപ്ലക്സ് ഈ വര്‍ഷം രണ്ടാം പകുതിയിൽ കമ്മീഷൻ ചെയ്യാൻ തയ്യാറാണ്. റിലയൻസിന്റെ പുനരുപയോഗ ഊര്‍ജ്ജ ബിസിനസ്സ് ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ പങ്കുവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്." ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ധീരുഭായ് അംബാനി ഗ്രീൻ എനർജി ജിഗാ കോംപ്ലക്സ് ലോകത്തിലെ ഏറ്റവും വലിയ സംയോജിത പുനരുപയോഗ ഊർജ ഉൽപ്പാദന കേന്ദ്രങ്ങളിൽ ഒന്നായിരിക്കും.

റിലയൻസ് ഗുജറാത്ത് സർക്കാരുമായി 100 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം 5 ലക്ഷം കോടി രൂപയുടെ മൂലധന ചെലവിടലില്‍ സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഗ്രീൻ ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിനായി കച്ചിൽ 74,750 ഹെക്ടർ (ഹെക്‌ടർ) ഭൂമി കമ്പനിക്ക് നല്‍കുന്നതിനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.

Tags:    

Similar News