പുതിയ ഉയരം തൊട്ട് റിലയന്‍സ് ഓഹരികള്‍:എം ക്യാപ് 20 ലക്ഷം കോടിയിലേക്ക്

  • വിപണി മൂലധനം 19.6 ലക്ഷം കോടി കടന്നതോടെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറി
  • 2024 ജനുവരി 29 നാണ് എം ക്യാപ് 19 ലക്ഷം കോടി രൂപ പിന്നിട്ടത്
  • റിലയന്‍സിന്റെ വിപണി മൂലധനം 19.7 ലക്ഷം കോടി രൂപയാണ്

Update: 2024-02-02 09:16 GMT

ഇന്ന് (ഫെബ്രുവരി 2) വ്യാപാരത്തുടക്കത്തില്‍ 2.5 ശതമാനത്തിലധികം നേട്ടം കൈവരിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികള്‍ പുതിയ റെക്കോര്‍ഡിലെത്തി.

രാവിലെ 10 ന്, ബിഎസ്ഇയില്‍ ഓഹരി വില 2,930 രൂപയിലെത്തി. എന്‍എസ്ഇയില്‍ ഓഹരി വില 2,949.80 രൂപയിലെത്തി.ഇപ്പോൾ 2.30 ന്  56.70 രൂപ ഉയർന്ന് 2910 ലാണ് വ്യാപാരം നടക്കുന്നത്. 

റിലയന്‍സിന്റെ വിപണി മൂലധനം 19.7 ലക്ഷം കോടി രൂപയാണ്. 2024 ജനുവരി 29 നാണ് എം ക്യാപ് 19 ലക്ഷം കോടി രൂപ പിന്നിട്ടത്.

2024 ജനുവരിയില്‍ റിലയന്‍സിന്റെ ഓഹരികള്‍ ഏകദേശം 11 ശതമാനം ഉയര്‍ന്നു. 2022 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വര്‍ധനയാണ് 2024 ജനുവരിയില്‍ രേഖപ്പെടുത്തിയത്.

വിപണി മൂലധനം 19.6 ലക്ഷം കോടി കടന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറി.

Tags:    

Similar News