പിവിആര്‍ ഐനോക്‌സിന്റെ 401 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞ് 5 സ്ഥാപനങ്ങള്‍

  • ഓഹരികള്‍ ഓരോന്നിനും ശരാശരി 1,753 രൂപ നിരക്കിലാണു വിറ്റത്
  • ഇടപാട് മൂല്യം 400.99 കോടി രൂപയുടേതാണ്
  • പിവിആര്‍ ഐനോക്‌സിന്റെ ഓഹരികള്‍ 2021 സെപ്റ്റംബറില്‍ പ്ലെന്റി പ്രൈവറ്റ് ഇക്വിറ്റി എഫ്‌ഐഐ 1 വിറ്റിരുന്നു

Update: 2023-12-16 05:06 GMT

ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്‌സിന്റെ 401 കോടി രൂപയുടെ ഓഹരി 5 സ്ഥാപനങ്ങള്‍ വിറ്റു.

പ്ലെന്റി പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് 1,

പ്ലെന്റി പ്രൈവറ്റ് ഇക്വിറ്റി എഫ്‌ഐഐ 1,

പ്ലെന്റി സിഐ ഫണ്ട് 1,

പ്ലെന്റി സിഐ എഫ്‌ഐഐ 1,

മള്‍ട്ടിപിള്‍സ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് 11 എല്‍എല്‍പി എന്നീ അഞ്ച് സ്ഥാപനങ്ങളാണ് എന്‍എസ്ഇയില്‍ പിവിആര്‍ ഐനോക്‌സിന്റെ 22,87,493 ഓഹരികള്‍ വിറ്റത്.

നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് (എംഎഫ്),

എച്ച്ഡിഎഫ്‌സി എംഎഫ്,

കൊട്ടക് മഹീന്ദ്ര എംഎഫ്,

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്,

കാനഡയിലെ പൊതുമേഖലാ പെന്‍ഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്,

മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ സിംഗപ്പൂര്‍,

സൊസൈറ്റി ജനറല്‍, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍,

ഐഎംഎഫ് തുടങ്ങിയവരാണ് ഓഹരി വാങ്ങിയത്.

ഓഹരികള്‍ ഓരോന്നിനും ശരാശരി 1,753 രൂപ നിരക്കിലാണു വിറ്റത്. ഇടപാട് മൂല്യം 400.99 കോടി രൂപയുടേതാണ്.

2021 സെപ്റ്റംബറില്‍ പ്ലെന്റി പ്രൈവറ്റ് ഇക്വിറ്റി എഫ്‌ഐഐ 1 യും മറ്റ് രണ്ട് സ്ഥാപനങ്ങളും പിവിആറിന്റെ 759.14 കോടി രൂപയുടെ ഓഹരികള്‍ വിറ്റിരുന്നു. പിവിആര്‍ ഐനോക്‌സ് ഓഹരി ഇന്നലെ (ഡിസംബര്‍ 15) എന്‍എസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത് 0.29 ശതമാനം ഉയര്‍ന്ന് 1775.05 രൂപയിലാണ്.

Tags:    

Similar News