കൊച്ചി റിഫൈനറിയിൽ ബിപിസിഎൽ 5,044 കോടി രൂപ നിക്ഷേപിക്കും
- നിർമാണം 46 മാസത്തിനുള്ളിൽ പൂർത്തിയാകാനാണ് കമ്പനി ലക്ഷ്യമിടുന്നത്
- ഇന്ത്യയിലെ പെട്രോകെമിക്കൽ ബിസിനസ്സിൽ ശക്തമായ വളർച്ചയാണ് കാണുന്നത്
- വ്യാപകമായ തകർച്ചയെ തുടർന്ന് ഓഹരികൾ എൻഎസ്ഇ യിൽ 438.80 രൂപയിലാണ് അവസാനിച്ചത്
കൊച്ചി റിഫൈനറിയിൽ പോളിപ്രൊഫൈലിൻ യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയെ തുടർന്ന് ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബിപിസിഎൽ) ഓഹരികൾ ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഏകദേശം ഒരു ശതമാനത്തോളം നേട്ടം നൽകി 452.70 രൂപയിലെത്തി.
2023 ഡിസംബർ 19 ന് ചേർന്ന കമ്പനി ബോർഡ് യോഗത്തിൽ കൊച്ചി റിഫൈനറിയിൽ പോളിപ്രൊഫൈലിൻ ഉൽപ്പാദിപ്പിക്കുന്നതിന് പോളിപ്രൊഫൈലിൻ (പിപി) യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള മൊത്ത ചെലവായ 5,044 കോടി രൂപ കമ്പനി അനുവദിച്ചതായി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
പ്രതിവർഷം 400 കിലോ-ടൺ (KTPA) ആണ് നിർദ്ദിഷ്ട ശേഷി കൂട്ടിച്ചേർക്കൽ. നിർമാണം 46 മാസത്തിനുള്ളിൽ പൂർത്തിയാകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ പെട്രോകെമിക്കൽ ബിസിനസ്സിൽ ശക്തമായ വളർച്ചയാണ് കാണുന്നത്. പ്രൊപിലീൻ ഫീഡ്‌സ്റ്റോക്കിന്റെ ലഭ്യത ബിപിസിഎൽ കൊച്ചി റിഫൈനറിക്ക് പോളിപ്രൊഫൈലിൻ ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതകൾ നൽകുന്നുണ്ട്. പാക്കേജിംഗ് ഫിലിമുകൾ, ഷീറ്റ്, ബോക്സുകൾ, കണ്ടെയ്നറുകൾ, ബാഗുകൾ, ഹോംവെയർ, ഹോംകെയർ, വ്യക്തിഗത പരിചരണം, തുടങ്ങിയ താഴെത്തട്ടിലുള്ള വ്യവസായങ്ങളിൽ പോളിപ്രൊഫൈലിന്റെ ആവശ്യമുള്ളതായി കമ്പനി കൂട്ടിച്ചേർത്തു.
ഡിസംബർ 8 ന്, ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് ഇന്ത്യയിലുടനീളം 7,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്തിനുള്ള കരാറിൽ എത്തിയിരുന്നു.
നവംബറിൽ, കമ്പനി ഓഹരിയൊന്നിന് 21 രൂപയുടെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.
ഒടുവിൽ, വിപണിയിലെ വ്യാപകമായ തകർച്ചയെ തുടർന്ന് ഓഹരികൾ എൻഎസ്ഇ യിൽ 2.43 ശതമാനം താഴ്ന്ന് 438.80 രൂപയിലാണ് അവസാനിച്ചത്..