187% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്ത് ഒവൈസ് മെറ്റൽ & മിനറൽ ഓഹരികൾ

  • ഇഷ്യൂ വില 87 രൂപ, ലിസ്റ്റിംഗ് വില 250 രൂപ
  • ഓഹരിയിലൊന്നിന് 163 രൂപയുടെ നേട്ടം

Update: 2024-03-04 07:17 GMT

ഒവൈസ് മെറ്റൽ ആൻഡ് മിനറൽ പ്രോസസ്സിംഗ് ഓഹരികൾ 187.36 ശതമാനം പ്രീമിയത്തിൽ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്നു 87 രൂപയിൽ നിന്നും 163 രൂപ ഉയർന്ന് 250 രൂപയിലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. കമ്പനി ഇഷ്യൂ വഴി 42.69 കോടി രൂപ സമാഹരിച്ചു. കമ്പനി മെറ്റലുകളുടെയും മിനെറൽസുകളുടെയും ഉത്പാദനത്തിലും സംസ്കരണത്തിലും ഏർപ്പെട്ടിരിക്കുന്നു.

സയ്യിദ് ഒവൈസ് അലി, സയ്യദ് അക്തർ അലി, സയ്യിദ് മുർത്തുസ അലി എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക ഉപകരണങ്ങൾ വാങ്ങൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2022 ൽ സ്ഥാപിതമായ ഒവൈസ് മെറ്റൽ ആൻഡ് മിനറൽ പ്രോസസ്സിംഗ് ലിമിറ്റഡ് മെറ്റലുകളുടെയും മിനെറൽസുകളുടെയും ഉത്പാദനത്തിലും സംസ്കരണത്തിലും ഏർപ്പെട്ടിരിക്കുന്നു. മുൻപ് പ്രമോട്ടർ സയ്യിദ് ഒവൈസ് അലിയുടെ ഏക ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഒവൈസ് അലി ഓവർസീസ് എന്ന പേരിലാണ് കമ്പനിയുടെ ബിസിനസ്സ് നടത്തിയിരുന്നത്.

കമ്പനി ഏർപ്പെട്ടിരിക്കുന്നു മേഖല:

മാംഗനീസ് ഓക്സൈഡ് (MNO): ഇത് വളം വ്യവസായത്തിലും മാംഗനീസ് സൾഫേറ്റ് സസ്യങ്ങളിലും ഉപയോഗിക്കുന്നു.

എംസി ഫെറോ മാംഗനീസ്: സ്റ്റീൽ, കാസ്റ്റിംഗ് വ്യവസായത്തിൽ ഉപയോഗിക്കുന്നു.

കൽക്കരി ഉൽപ്പാദനം: നിർമ്മാണ പ്രക്രിയയ്ക്ക് ഉയർന്ന ചൂട് ആവശ്യമുള്ള വ്യവസായങ്ങളിലെ ചൂളകളിൽ ഉപയോഗിക്കുന്നു, ഉദാ. ഉരുക്ക് വ്യവസായം

ഫെറോഅലോയ്സ്, ക്വാർട്സ്, മാംഗനീസ് അയിര് തുടങ്ങിയ ധാതുക്കളുടെ സംസ്കരണം: ഹോട്ടൽ വ്യവസായം, ടൈൽ, സെറാമിക്സ് വ്യവസായം, ഗ്ലാസ് വ്യവസായം, ഇൻ്റീരിയർ ഡിസൈൻ, ഫർണിച്ചർ വ്യവസായം എന്നിവയിൽ ഉപയോഗിക്കുന്നു.

മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കമ്പനി നിലവിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്.

ഗ്രെടെക്‌സ് കോർപ്പറേറ്റ് സർവീസസാണ് ഐപിഒയുടെ ലീഡ് മാനേജർ. ബിഗ്‌ഷെയർ സർവീസസാണ് രജിസ്ട്രാർ. 

Tags:    

Similar News