പുതിയ ഉയരങ്ങൾ താണ്ടി ഓയിൽ ഇന്ത്യ

  • കഴിഞ്ഞ വർഷം ഓഹരികൾ 100% നേട്ടം നൽകി
  • ഓയിൽ ഇന്ത്യയുടെ സംയോജിത അറ്റാദായം 2,608 കോടി രൂപയായി ഉയർന്നു
  • നുമാലിഗഡ് റിഫൈനറിയുടെ ശേഷി വിപുലീകരണം 2025 സെപ്തംബറോടെ പൂർത്തിയാവും

Update: 2024-02-15 10:49 GMT

ശക്തമായ ഉൽപ്പാദന പശ്ചാത്തലത്തിൽ പുതിയ ഉയരങ്ങൾ തൊട്ട് ഓയിൽ ഇന്ത്യയുടെ ഓഹരികൾ. തുടക്കവ്യാപാരം മുതൽ കുതിച്ചുയർന്ന ഓഹരികൾ സർവകാല ഉയരമായ 575.40 രൂപയിലെത്തി. ഫെബ്രുവരി 13ന് മൂന്നാം പാദ വരുമാനം റിപ്പോർട്ട് ചെയ്തതിന് ശേഷം പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികൾ 18 ശതമാനത്തിലധികം ഉയർന്നു.

മുൻ വസമ്പത്തിക വർഷത്തേക്കാളും ഓയിൽ ഇന്ത്യയുടെ സംയോജിത അറ്റാദായം 2,608 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3 ശതമാനം ഉയർന്ന് 10,912.61 കോടി രൂപയായി. പലിശയ്ക്കും നികുതിക്കും മുമ്പുള്ള (EBIT) കമ്പനിയുടെ ക്രൂഡ് ഓയിൽ വരുമാനം മൂന്നാം പാദത്തിൽ 1,430.38 കോടി രൂപയായിരുന്നു, ഇത് ഏകദേശം 7 ശതമാനം ഇടിവ് രേഖപ്പെടുത്തി. പ്രകൃതി വാതക വിഭാഗത്തിൽ നിന്നുള്ള എബിറ്റ് (EBIT) 726.69 കോടി രൂപയിലെത്തി. മുൻ വർഷമിത് 1,091.21 കോടി രൂപയായിരുന്നു.

കഴിഞ്ഞ വർഷം ഓഹരികൾ 100 ശതമാത്തോളമാണ് നേട്ടം നൽകിയത്. ഈ കാലയളവിൽ ബെഞ്ച്മാർക് സൂചിക നിഫ്റ്റി ഉയർന്നത് 21 ശതമാനം. മുൻ മാസം 14.60 ശതമാനം ഉയർന്ന ഓഹരികൾ ഫെബ്രുവരി ഒന്നു മുതൽ ഇതുവരെ ഉയർന്നത് 32 ശതമാനമാണ്.

മോത്തിലാൽ ഓസ്വാളിലെ വിശകലന വിദഗ്ധർ പറയുന്നതനുസരിച്ച്, "ഓയിൽ ഇന്ത്യയുടെ ഉൽപ്പാദന വളർച്ചാ ശക്തമായി തുടരുന്നു, മുൻപ് സജീവമായിരുന്ന പ്രദേശങ്ങളിലെ എണ്ണ കിണറുകളിൽ വീണ്ടും ഉത്പാദനം ആരംഭിച്ചതും ഈ വളർച്ചയ്ക്ക് കാരണമായി. ഉൽപ്പാദനം വർധിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യകളും കമ്പനി പ്രയോഗിക്കുന്നുണ്ട്."

നുമാലിഗഡ് റിഫൈനറിയുടെ (എൻആർഎൽ) ശേഷി വിപുലീകരണവും 2025 സെപ്തംബറോടെ പൂർത്തിയാകുമെന്നും ഇത് കൂടുതൽ ഉയർച്ചയ്ക്ക് സഹായിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനം അഭിപ്രായപ്പെട്ടു.

ഓയിൽ ഇന്ത്യ ഓഹരികൾ 12.40 ശതമാനം ഉയർന്ന് 560.60 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News