മള്‍ട്ടിബാഗര്‍, വില 100 രൂപയില്‍ താഴെ: ശ്രദ്ധേയമായി ഇവി ഓഹരി
- 2004-ലാണ് കമ്പനി സ്ഥാപിതമായത്
- ഡല്‍ഹിയിലാണ് കമ്പനിയുടെ ആസ്ഥാനം
- മൂന്ന് വര്‍ഷം മുമ്പ് ഈ ഓഹരിയുടെ വില ഒന്നിന് 1.95 രൂപയായിരുന്നു
വെറും മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത് 4,895 ശതമാനം റിട്ടേണ്‍. മുന്‍നിര ഇവി ചാര്‍ജര്‍ നിര്‍മാതാക്കളായ സെര്‍വോ ടെക് പവര്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ ഓഹരിയാണ് ഈ തിളക്കമേറിയ പ്രകടനം നടത്തിയത്.
ഫെബ്രുവരി 23 ന് ഈ ഓഹരി എന്‍എസ്ഇയില്‍ വ്യാപാരം ക്ലോസ് ചെയ്തത് 4.56 ശതമാനം മുന്നേറി 97.60 രൂപ എന്ന നിരക്കിലാണ്.
മൂന്ന് വര്‍ഷം മുമ്പ് ഈ ഓഹരിയുടെ വില ഒന്നിന് 1.95 രൂപയായിരുന്നു.
1500 ഡിസി ഫാസ്റ്റ് ഇവി ചാര്‍ജ്ജറുകള്‍ക്കുള്ള ഓര്‍ഡര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ (എച്ച്പിസിഎല്‍) നിന്നും സമീപദിവസം സെര്‍വോ ടെക് പവര്‍ സിസ്റ്റം നേടിയിരുന്നു. 102 കോടി രൂപയുടേതാണ് ഓര്‍ഡര്‍.
എച്ച്പിസിഎല്ലില്‍ നിന്നുള്ള ഓര്‍ഡര്‍ സെര്‍വോ ടെക്കിന് വലിയ തോതില്‍ ഗുണം ചെയ്യും. കമ്പനിയുടെ കഴിവിലും ഉല്‍പന്നങ്ങളിലുമുള്ള വിശ്വാസമാണ് എച്ച്പിസിഎല്‍ പോലൊരു സ്ഥാപനത്തില്‍ നിന്ന് ഓര്‍ഡര്‍ ലഭിക്കാന്‍ കാരണമായത്.
ഇവി വിപണിയില്‍ കമ്പനിക്ക് വലിയൊരു ഭാവിയുണ്ടെന്നും ഇതിലൂടെ തെളിയിച്ചിരിക്കുന്നു.
ബിപിസിഎല്‍ പെട്രോള്‍ പമ്പുകള്‍ക്കായി 1,800 ഡിസി ഫാസ്റ്റ് ഇവി ചാര്‍ജറുകള്‍, ഇന്ത്യയിലുടനീളം 2,649 എസി ഇവി ചാര്‍ജറുകള്‍ എന്നിവയ്ക്കുള്ള കരാറും സെര്‍വോടെക്കിന് അടുത്തിടെ ലഭിച്ചിരുന്നു.