എംആര്‍എഫ് ഓഹരി വില 1.5 ലക്ഷം രൂപയിലെത്തി

  • ഇന്നലെ വ്യാപാരത്തിനിടെ ആദ്യമായി ഓഹരി വില 1.5 ലക്ഷം രൂപയിലെത്തി
  • നെസ്‌ലേ ഓഹരി വിഭജിച്ചതോടെ ഇപ്പോൾ 2502 രൂപയിൽ നിൽക്കുകയാണ്
  • 2023 ജൂണിലായിരുന്നു എംആര്‍എഫ് ഓഹരി വില ആദ്യമായി 1 ലക്ഷം രൂപയിലെത്തിയത്

Update: 2024-01-18 05:01 GMT

പുതിയ ഉയരം തൊട്ട് എംആര്‍എഫ് ഓഹരി. ഇന്നലെ വ്യാപാരത്തിനിടെ ആദ്യമായി ഓഹരി വില 1.5 ലക്ഷം രൂപയിലെത്തി.

1,36,999 രൂപ എന്ന നിലയിലാണ് ജനുവരി 17ന് ബിഎസ്ഇയില്‍ എംആര്‍എഫ് ഓഹരി വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് ഓഹരി 9.4 ശതമാനത്തോളം മുന്നേറി 1,50,000 രൂപ എന്ന റെക്കോര്‍ഡ് നിലയിലെത്തുകയും ചെയ്തു.

പിന്നീട് ഓഹരി ഇടിഞ്ഞ് 1,34,969.45 രൂപ എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

2023 ജൂണിലായിരുന്നു എംആര്‍എഫ് ഓഹരി വില ആദ്യമായി 1 ലക്ഷം രൂപയിലെത്തിയത്. 2024 ജനുവരി ഒന്നിന് ഓഹരി വില 1,29,439 രൂപയിലുമെത്തി. 2024 ജനുവരി 1 മുതല്‍ ഇതുവരെയായി ഓഹരി 15.8 ശതമാനം മുന്നേറ്റം നടത്തിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയ 10 ഓഹരികൾ പേജ് ഇൻഡസ്ട്രീസ്, ഹണിവെൽ, ശ്രീ സിമന്റ്‌സ്, 3M ഇന്ത്യ, അബോട്ട് ഇന്ത്യ, ബോഷ്, പി ആൻഡ് ജി ഹൈജീൻ, ബോംബെ ഓക്സിജൻ, യമുന സിന്ഡിക്കറ്റ് എന്നിവയാണ്.

ഈ മാസം ആദ്യം  നെസ്‌ലേ ഓഹരി വിഭജിച്ചു. അതോടെ നെസ്ലേ ഇപ്പോൾ 2502 രൂപയിൽ നിൽക്കുകയാണ്.


Tags:    

Similar News