ചാഞ്ചാടി സൂചികകൾ; ആഗോള വിപണിയിലും അസ്ഥിരത
- മന്ദഗതിയിൽ ആരംഭിച്ച സെൻസെക്‌സ് 7.58 പോയിൻ്റ് ഉയർന്ന് 72,630.67ൽ
- ബ്രെന്റ് ക്രൂഡ് 0.28 ശതമാനം ഉയർന്ന് 83.26 ഡോളറിലെത്തി
- ബുധനാഴ്ച, യുഎസ് വിപണി നേട്ടത്തിൽ അവസാനിച്ചു
ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണത്തിനിടയിൽ ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും തുടക്കവ്യാപാരത്തിൽ തന്നെ താഴോട്ട് ഇറങ്ങി.
മന്ദഗതിയിൽ ആരംഭിച്ച സെൻസെക്‌സ് 7.58 പോയിൻ്റ് അഥവാ 0.01 ശതമാനം ഉയർന്ന് 72,630.67 പോയിൻ്റിലെത്തി. വ്യാപാരാദ്യം തന്നെ സൂചിക 381.94 പോയിൻ്റ് അല്ലെങ്കിൽ 0.53 ശതമാനം കുത്തനെ ഇടിഞ്ഞ് 72,241.15 പോയിൻ്റിലെത്തി. നിഫ്റ്റിയും തുടക്കത്തിൽ പ്രതിരോധം പ്രകടിപ്പിച്ച് വിൽപ്പന സമ്മർദ്ദത്തിന് വഴങ്ങി 148.40 പോയിൻ്റ് അല്ലെങ്കിൽ 0.67 ശതമാനം ഇടിഞ്ഞ് 21,906.65 പോയിൻ്റിലെത്തി.
നിഫ്റ്റിയിൽ ഐഷർ മോട്ടോർസ് (1.66%), എച്സിഎൽ (1.51%), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (0.96%), ഐടിസി (0.79%), ടെക് മഹിന്ദ്ര (0.78%) നേട്ടമുണ്ടാക്കിയപ്പോൾ ഭാരത് എയർടെൽ (-3.47%), ഭാരത് പെട്രോളിയം (-2.97%), ഗ്രാസിം ഇൻഡസ്ട്രീസ് (-2.53%), ടൈറ്റാൻ കമ്പനി (-2.28%), പവർ ഗ്രിഡ് (-1.62%) എന്നിവ നഷ്ട വ്യാപാരം തുടരുന്നു.
സെക്ടറൽ സൂചികയിൽ നിഫ്റ്റി ഐടി, മെറ്റൽ, സ്‌മോൾ കാപ് എന്നിവ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ്.
ബുധനാഴ്ച, യുഎസ് വിപണി നേട്ടത്തിൽ അവസാനിച്ചപ്പോൾ യൂറോപ്യൻ ഓഹരികൾ സമ്മിശ്ര നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
പലിശ നിരക്ക് നേരത്തെ വെട്ടിക്കുറയ്ക്കുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ച് മിക്ക പോളിസി മേക്കർമാരും ആശങ്കാകുലരാണെന്നാണ് യുഎസ് ഫെഡറൽ റിസർവിൻ്റെ ജനുവരി മീറ്റിംഗിൻ്റെ മിനിറ്റ്സ് വ്യക്തമാകുന്നത്.
ബുധനാഴ്ച, സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ ആറ് ദിവസത്തെ നേട്ടത്തിനാണ് വിരാമമിട്ടത്. സെൻസെക്‌സ് 434.31 പോയിൻ്റ് താഴ്ന്ന് 72,623.09 പോയിൻ്റിലും നിഫ്റ്റി 141.90 പോയിൻ്റ് താഴ്ന്ന് 22,055.05 പോയിൻ്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്വർണം ട്രോയ് ഔൺസിന് 0.23 ശതമാനം ഉയർന്ന് 2038.85 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 0.28 ശതമാനം ഉയർന്ന് 83.26 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 82.92 രൂപയിലുമെത്തി.
284.66 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനാൽ ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) അറ്റ വാങ്ങൽ രേഖപ്പെടുത്തി.