സ്വർണത്തോടൊപ്പം കുതിച്ച് മുത്തൂറ്റ്, മണപ്പുറം ഓഹരികൾ
- സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,220 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി
- മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 43 ശതമാനത്തിലധികം നേട്ടമുണ്ടാക്കി
- സെൻട്രൽ ബാങ്ക് ഓഫ് ചൈന, പോളണ്ട്, സിംഗപ്പൂർ, ലിബിയ എന്നിവയാണ് ലോഹത്തിൻ്റെ മുൻനിര വാങ്ങലുകാർ
പലിശ നിരക്കിൽ മാറ്റമില്ലെന്ന യുഎസ് ഫെഡിന്റെ പ്രഖ്യാപനത്തിനെ തുടർന്ന് സ്വർണ വില റെക്കോർഡ് ഉയരത്തിൽ എത്തി. സ്വർണ വില ഉയർന്നതോടെ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് ഓഹരികളും കുതിച്ചുയർന്നു. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ (എംസിഎക്‌സ്) സ്വർണ വില 1.5 ശതമാനത്തിലധികം ഉയർന്ന് 10 ഗ്രാമിന് 66,778 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,220 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. സ്വർണ വില ഈ ആഴ്ച മൂന്ന് ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 10 ശതമാനവും ഉയർന്നു.
സ്വർണം കുതിക്കുന്നതിൽ നേട്ടം കൊയ്യുന്നു ഒരു വിഭാഗമാണ് സ്വർണത്തിൻ മേൽ വായ്പ നൽകുന്ന കമ്പനികൾ. സ്വർണ വില ഉയരുന്നതോടെ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ ഗോൾഡ് ലോൺ കമ്പനികൾ കൈവശം വച്ചിരിക്കുന്ന ഈടിൻ്റെ മൂല്യവും ഉയരുന്നു. ഇത് ലോണുകളുടെ ടിക്കറ്റ് വലുപ്പത്തിൽ വർദ്ധനവിന് കാരണമാകും.
മാത്രമല്ല, ലോൺ-ടു-വാല്യൂ അനുപാതം (എൽടിവി), ഈടിൻ്റെ മൂല്യത്തിലേക്കുള്ള ലോൺ തുകയുടെ അനുപാതത്തെ പ്രതിനിധീകരിക്കുന്നു (ഈ സാഹചര്യത്തിൽ, സ്വർണ്ണം), ഉയരുന്ന സ്വർണ്ണ വിലകൾക്കൊപ്പം എൽടിവിയും വർദ്ധിക്കുന്നു. വായ്പാദാതാക്കൾക്ക് സ്വർണ്ണത്തിൻ്റെ മൂല്യത്തിൻ്റെ ഉയർന്ന ശതമാനം വായ്പയായി ലഭിക്കാനും ഇത് സഹായകമാവും. ഇത് സ്വർണം വായ്പ നൽകുന്ന കമ്പനികളുടെ വായ്പാ വളർച്ചയിലേക്കും ഊന്നൽ നൽകുന്നു.
ഈ കമ്പനികൾ അവരുടെ കീഴിലുള്ള ആസ്തികളിലെ സ്വർണ വായ്പകളിൽ കഴിഞ്ഞ മൂന്ന് പാദങ്ങളിലായി ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിൽ സ്വർണ വായ്പയിലെ എയുഎം 15 ശതമാനത്തോളം വളരുമെന്നാണ് മുത്തൂറ്റ് ഫൈനാൻസ് നിലനിർത്തിയിരിക്കുന്ന അനുമാനും. മണപ്പുറം ഫൈനാൻസ് 10 ശതമാനവും അനുമാനം നിലനിർത്തിയിട്ടുണ്ട്. മുത്തൂറ്റ് ഫിനാൻസിൻ്റെ ഗോൾഡ് ലോൺ എയുഎം ഡിസംബർ പാദത്തിൽ 22 ശതമാനം വർധിച്ച് 12,397 കോടി രൂപയിലെത്തിയിരുന്നു
തുടക്ക വ്യാപാരം മുതൽ നേട്ടത്തിലെത്തിയ മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ അഞ്ചു ശതമാനത്തോളം ഉയർന്നു. മൂന്നു ശതമാനത്തോളം ഉയർന്ന മണപ്പുറം ഫിനാൻസ് ഓഹരികൾ 171.65 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 43 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോൾ മണപ്പുറം ഓഹരികൾ ഇതേ കാലയളവിൽ 45 ശതമാനത്തിലധികം ഉയർന്നു.
ഐസിഐസിഐ സെക്യൂരിറ്റീസ് മുത്തൂറ്റ് ഫിനാൻസിൻ്റെ ഓഹരികളിൽ 'ബൈ' റെക്കമെൻഡേഷൻ നൽകിയിട്ടുണ്ട്. ലക്ഷ്യ വില 1,605 രൂപ. മണപ്പുറം ഫിനാൻസിൽ ഒരു ‘വാങ്ങുക’ കോൾ നിലനിർത്തുകയും ലക്ഷ്യ വില ഒരു ഷെയറൊന്നിന് ₹190 ൽ നിന്ന് ₹220 ആയി ഉയർത്തുകയും ചെയ്തു.
കുതിക്കാനൊരുങ്ങി സ്വർണം
ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗൻ സ്വർണ്ണ വില 2,500 ഡോളറിലേക്ക് ഉയരുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.യുബിഎസ് വില 2,250 ഡോളറിലെത്തുമെന്നും സിറ്റി 2,300 ഡോളർ കടക്കുമെന്നും അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ സുരക്ഷിതമായ ഡിമാൻഡും ജിയോപൊളിറ്റിക്കൽ സാഹചര്യവും വിലയെ സ്വർണ പിന്തുണയ്ക്കുന്നുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ചൈന, പോളണ്ട്, സിംഗപ്പൂർ, ലിബിയ എന്നിവയാണ് ലോഹത്തിൻ്റെ മുൻനിര വാങ്ങലുകാർ. ചൈനയിലും തുർക്കിയിലും ശക്തമായ റീട്ടെയിൽ വാങ്ങലും രേഖപെടുത്തിയിട്ടുണ്ട്.