ടാറ്റ മോട്ടോഴ്‌സിലെ ഓഹരി പങ്കാളിത്തം കുറച്ച് എല്‍ഐസി

  • 169,802,847 ഇക്വിറ്റി ഷെയറുകളാണ് ഉണ്ടായിരുന്നത്. ഇത് 102,752,081 ആയി
  • ഡിസംബര്‍ 19-നാണ് ഇക്കാര്യം എല്‍ഐസി അറിയിച്ചത്
  • ആഗോള വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖനാണ് ടാറ്റ മോട്ടോഴ്‌സ്

Update: 2023-12-19 12:36 GMT

ടാറ്റ മോട്ടോഴ്‌സില്‍ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 5.110 ശതമാനത്തില്‍ നിന്നും 3.092 ശതമാനമാക്കി ചുരുക്കി.

169,802,847 ഇക്വിറ്റി ഷെയറുകളാണ് ഉണ്ടായിരുന്നത്. ഇത് 102,752,081 ആയി.

ഡിസംബര്‍ 19-നാണ് ഇക്കാര്യം എല്‍ഐസി അറിയിച്ചത്.

ആഗോള വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖനാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ മോട്ടോഴ്‌സ്, കാറുകള്‍, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍, ട്രക്കുകള്‍, ബസുകള്‍, എന്നിവയുടെ നിര്‍മാതാക്കളാണ്. എല്‍ഐസി ഓഹരി വില ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ 0.87 ശതമാനം ഇടിഞ്ഞ് 794.70 രൂപയിലായി.

ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ 0.11 ശതമാനം ഇടിഞ്ഞ് 730 രൂപയിലായി.

Tags:    

Similar News