സൗദി കരാർ: സർവകാല ഉയരം തൊട്ട് ലാർസെൻ ആൻഡ് ടൂബ്രോ

    Update: 2023-12-27 11:00 GMT

    സൗദി അറേബ്യയിലെ ചെങ്കടൽ മേഖലയിലെ അമാല പ്രോജക്റ്റിനായിയുള്ള കരാർ ലഭിച്ചതോടെ സർവകാല ഉയരം തൊട്ട് ലാർസൻ ആൻഡ് ടൂബ്രോ ഓഹരികൾ. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 3,549 രൂപയിലെത്തി. പുനരുപയോഗ ഊർജ ഉൽപ്പാദനം, യൂട്ടിലിറ്റികൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായുള്ള എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (ഇപിസി) എന്നിവക്കുള്ള കരാറാണിത്. 5,000 മുതൽ 10,000 കോടി രൂപയുടെ ഓർഡർ ലഭിച്ചതായാണ് എൽ ആൻഡ് ടി പ്രസ്താവനയിൽ അറിയിച്ചത്.

    ഇതോടെ എൽ ആൻഡ് ടിയുടെ ഓർഡർ ബുക്ക് മുൻ സാമ്പത്തിക വർഷത്തേക്കാൾ 22 ശതമാനം ഉയർന്ന് 24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 4,50,700 കോടി രൂപയായി രേഖപ്പെടുത്തി. രണ്ടാം പാദത്തിൽ ആഭ്യന്തര ഓർഡറുകളിൽ കമ്പനി ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ഓഫ്‌ഷോർ കരാറുകളിൽ മികച്ച വർദ്ധനവ് ഉണ്ടായെതെന്നു കമ്പനി അറിയിച്ചു.

    വ്യാവസായിക മേഖലയിൽ മികച്ച കമ്പനിയായണ് എൽ ആൻഡ് ടിയെ ജെഫറീസ് തിരഞ്ഞെടുത്തു. മിഡിൽ ഈസ്റ്റിലും ആഭ്യന്തര വിപണിയിലും എൽ ആൻഡ് ടിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

    വിവിധ തരം പ്രജക്ടുകളും ഉയർന്ന അന്താരാഷ്ട്ര വിൽപ്പനയും കാരണം വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞ മാർജിൻ രേഖപെടുത്തിയങ്കെലും, അടുത്ത നാല് പാദങ്ങളിൽ എൽ ആൻഡ് ടിയുടെ സുസ്ഥിര വളർച്ചയാണ് ജെഫറീസ് പ്രതീക്ഷികുന്നത്.

    വ്യാപാരവസാനം ഓഹരികൾ 1.57 ശതമാനം ഉയർന്ന് 3,545 രൂപയിൽ ക്ലോസ് ചെയ്തു.

    Tags:    

    Similar News