കേരള കമ്പനികള്‍ ഇന്ന്; ഉയരങ്ങൾ തേടി കല്യാണ്‍ ജ്വല്ലേഴ്‌സ്

  • തിളങ്ങി പിസിബിഎല്‍ ഒഹരികള്‍
  • കൊച്ചിന്‍ ഷിപ്യാഡ് ഓഹരികളും 4.29 ശതമാനം ഉയര്‍ന്നു 911.40 രൂപയിൽ
  • ഇസാഫ് ഓഹരികള്‍ ഇന്ന് 0.51 ശതമാനം നഷ്ടത്തോടെ 78.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Update: 2024-02-08 12:58 GMT

ഫെബ്രുവരി എട്ടിലെ വ്യാപാരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് പിസിബിഎല്‍ ഓഹരികള്‍. കമ്പനിയുടെ ഓഹരികള്‍ 52 ആഴ്ച്ചയിലെ ഉയര്‍ച്ചയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികള്‍ 2.89 ശതമാനം ഉയര്‍ന്ന് 334.25 രൂപയായി.

കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികളും മികച്ച നേട്ടത്തിലായിരുന്നു. ഇന്ന് 4.39 ശതമാനം അഥവാ 14.80 രൂപയോളം ഉയര്‍ന്ന ഓഹരികള്‍ 352.05 രൂപയിലെത്തി. വ്യാപാരം ആരംഭിച്ചപ്പോള്‍ ഓഹരി വില 350 രൂപയായിരുന്നു. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വിപണി മൂല്യത്തിലും വര്‍ധിച്ചു. വിപണി മൂല്യം 34,903 കോടി രൂപയായി. വോള്യം വര്‍ധിച്ച് 1,72,58,388 ലേക്കുമെത്തി.

കൊച്ചിന്‍ ഷിപ്യാഡ് ഓഹരികളും 4.29 ശതമാനം ഉയര്‍ന്നു. വ്യാപാരം ആരംഭിച്ചപ്പോള്‍ 878.55 രൂപയായിരുന്ന ഓഹരി വില  911.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്കിംഗ് ഓഹരികളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക് ഓഹരികള്‍ നേട്ടത്തിലായിരുന്നു. സിഎസ്ബി ബാങ്ക് ഓഹരികള്‍ 2.05 ശതമാനം ഉയര്‍ന്ന് 391 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ 0.14 ശതമാനം നേട്ടത്തോടെ 37 രൂപയിലും ക്ലോസ് ചെയ്തു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, കെഎസ്ഇ എന്നിവയുടെ ഓഹരികളും ഒരു ശതമാനത്തിനു മുകളില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജിയോജിത് ഓഹരികള്‍ 0.93 ശതമാനം നേട്ടത്തോടെ 81.35 രൂപയിലെത്തി.

ഇന്നലെ മികച്ച മുന്നേറ്റം നടത്തിയ ഇസാഫ് ഓഹരികള്‍ ഇന്ന് 0.51 ശതമാനം നഷ്ടത്തോടെ 78.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുത്തൂറ്റ് മൈക്രോഫിന്‍, കൊച്ചിന്‍ മിനറല്‍സ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ല ഹോളിഡേയ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയ ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.


Full View


Tags:    

Similar News