കേരള കമ്പനികൾ ഇന്ന്; ഇടിവ് തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ്
- കൊച്ചിൻ മിനറൽസ് ഓഹരികൾ 2.66 ശതമാനം ഇടിഞ്ഞു
- ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ 2.21 ശതമാനം താഴ്ന്നു
- ഈസ്റ്റേൺ ട്രെഡ്സ് ഓഹരികൾ 4.50 ശതമാനം ഉയർന്നു
നവംബർ 11-ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.77 ശതമാനം ഇടിഞ്ഞ ഓഹരികൾ 1393.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 3.82 ലക്ഷ്മ ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 38,132 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 2979.45 രൂപയും താഴ്ന്ന വില 515 രൂപയുമാണ്.
കൊച്ചിൻ മിനറൽസ് ഓഹരികൾ 2.66 ശതമാനം ഇടിവോടെ 387.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാക്ട് ഓഹരികൾ 2.26 ശതമാനം നഷ്ടത്തിൽ 865.80 രൂപയിലെത്തി. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ 2.21 ശതമാനം താഴ്ന്ന് 43.83 രൂപയിൽ ക്ലോസ് ചെയ്തു. ജിയോജിത് ഓഹരികൾ 2.18 ശതമാനം ഇടിവിൽ 121.36 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 1.99 ശതമാനം നഷ്ടത്തോടെ 285.75 രൂപയിലെത്തി.
ഈസ്റ്റേൺ ട്രെഡ്സ് ഓഹരികൾ 4.50 ശതമാനം കുതിപ്പോടെ 45.98 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുയൂരം ഫിനാൻസ് ഓഹരികൾ 3.82 ശതമാനം നേട്ടത്തോടെ 156.11 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 0.88 ശതമാനം ഉയർന്ന് 700.20 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.70 ശതമാനം വർധനയോടെ 1817.15 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് ഓഹരികൾ 0.64 ശതമാനം നേട്ടം നൽകി 315.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.