കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ കിറ്റെക്സ്

  • വി-ഗാർഡ് ഓഹരികൾ 2.98 ശതമാനം നേട്ടത്തിൽ
  • ഫെഡറൽ ബാങ്ക് നേരിയ നേട്ടത്തോടെ 204.29 രൂപയിലെത്തി
  • പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 4.69 ശതമാനം ഇടിഞ്ഞു

Update: 2024-11-04 13:35 GMT

നവംബർ നാലിലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അഞ്ചു ശതമാനം ഉയർന്ന ഓഹരികൾ 643.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് തന്നെയാണ് ഓഹരികളുടെ ഉയർന്ന വില. ഏകദേശം 21.97 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത് ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4067 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 177 രൂപയാണ്.

വി-ഗാർഡ് ഓഹരികൾ 2.98 ശതമാനം നേട്ടത്തോടെ 450.50 രൂപയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.76 ശതമാനം കുതിപ്പോടെ 2570 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 0.93 ശതമാനം ഉയർന്ന് 385.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 0.54 ശതമാനം വർധനയോടെ 278 രൂപയിലെത്തി. നിറ്റാ ജലാറ്റിൻ ഓഹരികൾ 0.40 ശതമാനം നേട്ടം നൽകി 807 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് നേരിയ നേട്ടത്തോടെ 204.29 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.56 ശതമാനവും സിഎസ്ബി ബാങ്ക് 2.46 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 2.54 ശതമാനവും ധനലക്ഷ്മി ബാങ്ക് 3.21 ശതമാനവും ഇടിഞ്ഞു.

പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.69 ശതമാനം ഇടിഞ്ഞ് 168.91 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 4.22 ശതമാനം നഷ്ടത്തോടെ 152.90 രൂപയിൽ കോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 3.58 ശതമാനം താഴ്ന്ന് 485.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാക്ട് ഓഹരികൾ മൂന്ന് ശതമാനം ഇടിവോടെ 837.45 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 2.76 ശതമാനം നഷ്ടം നൽകി 373.35 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News