കേരള കമ്പനികൾ ഇന്ന്; കുതിപ്പിൽ മുത്തൂറ്റ് മൈക്രോഫിൻ
- മണപ്പുറം ഫിനാൻസ് ഓഹരികൾ 3.98 ശതമാനം കുതിപ്പിൽ
- സൗത്ത് ഇന്ത്യൻ ബാങ്ക് 0.50 ശതമാനവും താഴ്ന്നു
- കിറ്റെക്സ് ഓഹരികൾ 4.37 ശതമാനം ഇടിവിൽ
നവംബർ അഞ്ചിലെ വ്യാപാരത്തിൽ മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.82 ശതമാനം ഉയർന്ന ഓഹരികൾ 212.66 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 2.83 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3450 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 281 രൂപയും താഴ്ന്ന വില 196.60 രൂപയുമാണ്.
മണപ്പുറം ഫിനാൻസ് ഓഹരികൾ 3.98 ശതമാനം കുതിപ്പോടെ 158.98 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.36 ശതമാനം നേട്ടത്തോടെ 394.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാക്ട് ഓഹരികൾ 2.05 ശതമാനം വർധനയോടെ 854.65 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 1.34 ശതമാനം ഉയർന്ന് 854.65 രൂപയിൽ ക്ലോസ് ചെയ്തു. ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 0.82 ശതമാനം നേട്ടം നൽകി 169.19 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാംങ്കിംഗ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.52 ശതമാനവും സിഎസ്ബി ബാങ്ക് 0.36 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.29 ശതമാനവും ഉയർന്നു. ഫെഡറൽ ബാങ്ക് ഓഹരികൾ നേരിയ ഇടിവിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 0.50 ശതമാനവും താഴ്ന്നു.
കിറ്റെക്സ് ഓഹരികൾ 4.37 ശതമാനം ഇടിവോടെ 615.80 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 2.26 ശതമാനം നഷ്ടത്തോടെ 272.90 രൂപയിൽ ക്ലോസ് ചെയ്തു. വി-ഗാർഡ് ഓഹരികൾ 2.21 ശതമാനം താഴ്ന്ന് 440.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.17 ശതമാനം നഷ്ടം നൽകി 44.99 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ 1.55 ശതമാനം ഇടിഞ്ഞ് 849.65 രൂപയിൽ ക്ലോസ് ചെയ്തു.