കേരള കമ്പനികൾ ഇന്ന്; കുതിപ്പ് വിടാതെ കിറ്റെക്സ്

  • കൊച്ചിൻ മിനറൽസ് ഓഹരികൾ 4.58 ശതമാനം ഉയർന്നു
  • മുത്തൂറ്റ് ഫിനാന്സ് ഓഹരികൾ 3.70 ശതമാനം നഷ്ടത്തിൽ
  • ജിയോജിത് ഓഹരികൾ 3.57 ശതമാനം ഇടിഞ്ഞു

Update: 2024-11-07 13:10 GMT

നവംബർ ഏഴിലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ മികച്ച നേട്ടം നൽകി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അഞ്ച് ശതമാനം ഉയർന്ന ഓഹരികൾ 651.05 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 5.52 ലക്ഷ് ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4124 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 667.15 രൂപയും താഴ്ന്ന വില 177 രൂപയുമാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 189 ശതമാനമാണ്. 

കൊച്ചിൻ മിനറൽസ് ഓഹരികൾ 4.58 ശതമാനം ഉയർന്ന് 391.90 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.24 ശതമാനം കുതിപ്പോടെ 46 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.24 ശതമാനം വർധനയോടെ 394.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 2 ശതമാനം നേട്ടത്തോടെ 285.85 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.45 ശതമാനം ഉയർന്ന് 497.50 രൂപയിലെത്തി.

മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 3.70 ശതമാനം നഷ്ടത്തോടെ 1823.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 3.57 ശതമാനം ഇടിഞ്ഞ് 129.08 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 2.65 ശതമാനം താഴ്ന്ന് 431.30 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.04 ശതമാനം നഷ്ടം നൽകി 153.77 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി-ഗാർഡ് ഓഹരികൾ 1.70 ശതമാനം ഇടിവിൽ 437.35 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News