കേരള കമ്പനികൾ ഇന്ന്: 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ കിറ്റെക്സ്

  • 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്
  • വണ്ടർലാ ഓഹരികൾ നേട്ടത്തിൽ
  • 0.96 ശതമാനം ഇടിഞ്ഞ് ഫാക്ട്

Update: 2023-12-13 11:30 GMT

കൊച്ചി ആസ്ഥാനമായുള്ള മുൻനിര കയറ്റുമതി അധിഷ്‌ഠിത കമ്പനിയായ കിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡ് (കെജിഎൽ) ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു. ഇന്നത്തെ വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 227.90 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 10.33 ശതമാനം ഉയർന്ന് ഓഹരികൾ 230.60 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 136.00 രൂപയാണ്. ഓഹരികളിൽ ഉണ്ടായേ കുതിപ്പിനെ തുടർന്ന കിറ്റെക്സിന്റെ വിപണി മൂല്യം 1392 കോടി രൂപയിലെത്തി.

മുൻ ദിവസം 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ അത് മറികടന്ന് ഇന്നത്തെ വ്യപാരത്തിൽ 27.90 രൂപയിലെത്തി. വ്യപാരവസാനം ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 1.12 ശതമാനം ഉയർന്ന് ഓഹരികൾ 27.25 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു.

മറ്റു ബാങ്കിങ് ഓഹരികളിൽ ധനലകഷ്മി ബാങ്ക് 2.12 ശതമാനംഉയർന്ന് 31.25 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 0.13 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.30 ശതമാനവും സിഎസ്ബി ബാങ്ക് 0.98 ശതമാനവും ഇന്നത്തെ വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തി.

വണ്ടർലാ ഓഹരികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപിച്ചു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും ഓഹരികൾ 5.17 ശതമാനം ഉയർന്ന് 880.40 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 1.84 ശതമാനം നേട്ടത്തോടെ 1274.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യപാരവസാനം 0.96 ശതമാനം ഇടിഞ്ഞ് 793.05 രൂപയിലെത്തി. മണപ്പുറം ഓഹരികൾ 0.15 ശതമാനം ഇടിവോടെ 164.3 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Full View


Tags:    

Similar News