8% ഇടിവില്‍ ഫാക്ട്, കേരള കമ്പനികളുടെ പ്രകടനം

  • വെള്ളിയാഴ്ച്ച (ഒക്ടോബര്‍ 20 ) നേട്ടത്തിലായിരുന്ന വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികള്‍ ഇന്ന് 3.75 ശതമാനം ഇടിഞ്ഞ് 124.60 രൂപയിലാണ് അവസാനിച്ചത്

Update: 2023-10-23 15:39 GMT

കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ഇന്ന് (ഒക്ടോബര്‍ 23) മികച്ച പ്രകടനം കാഴച്ചവെച്ചത് ഈസ്റ്റേണ് ട്രഡ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ എന്നിവ മാത്രം. ഫാക്ട്, ബാങ്കിംഗ് ഓഹരികള്‍, കേരള ആയുര്‍വേദ, കൊച്ചിന്‍ ഷിപ്യാഡ്, വണ്ടര്‍ല ഹോളിഡേയ്‌സ് തുടങ്ങിയ കമ്പനികളെല്ലാം നഷ്ടം നേരിട്ടു. എട്ട് ശതമാനം നഷ്ടം നേരിട്ട ഫാക്ട് ഓഹരികള്‍ 652 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഈസ്റ്റേണ്‍ ട്രഡ്‌സ് ഓഹരികള്‍ 0.78 ശതമാനം ഉയര്‍ന്ന് 37.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുത്തൂറ്റ് ഫിനാന്‍സ് 0.68 ശതമാനം നേട്ടത്തോടെ 1,280.30 രൂപയിലും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ 0.47 ശതമാനം ഉയര്‍ച്ചയോടെ 330.55 രൂപയിലും വ്യാപാരം അവസാനിപ്പിച്ചു.

വെള്ളിയാഴ്ച്ച (ഒക്ടോബര്‍ 20 ) നേട്ടത്തിലായിരുന്ന വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികള്‍ ഇന്ന് 3.75 ശതമാനം ഇടിഞ്ഞ് 124.60 രൂപയിലാണ് അവസാനിച്ചത്. ഫെഡറല്‍ ബാങ്ക് ഓഹരികള്‍ക്ക് 1.688 ശതമാനം നഷ്ടം നേരിട്ട് 143.40 രൂപയിലും കേരള ആയുര്‍വേദ ഓഹരികള്‍ രണ്ട് ശതമാനം നഷ്ടത്തോടെ 222.95 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഏഴ് ശതമാനം നഷ്ടത്തോടെ 24.15 രൂപയില്‍ ക്ലോസ് ചെയ്തു.

Tags:    

Similar News