കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ

  • മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 6.77 ശതമാനം ഉയർന്നു
  • ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.82 ശതമാനം നേട്ടം നൽകി
  • ഫിലിപ്സ് കാർബൺ ഓഹരികൾ 5.21 ശതമാനം നഷ്ടത്തിൽ

Update: 2024-10-31 13:27 GMT

ഒക്ടോബർ 31-ലെ വ്യാപാരത്തിൽ കൊച്ചിൻ മിനറൽസ് ഓഹരികൾ കുതിച്ചുയർന്നു. ഇൻട്രാ-ഡേ വ്യാപാരത്തിൽ ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 372 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 12.58 ശതമാനം ഉയർന്ന ഓഹരികൾ 357.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1.43 ലക്ഷം ഓഹരികളുടെ വ്യപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 249 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 239 രൂപയാണ്.

മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 6.77 ശതമാനം നേട്ടത്തോടെ 374.65 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ അഞ്ചു ശതമാനം ഉയർന്ന് 584.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 4.15 ശതമാനം വർധനയോടെ 2510 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ 2.75 ശതമാനം കുതിപ്പോടെ 434.70 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 1.99 ശതമാനം നേട്ടം നൽകി 271.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിങ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.82 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.81 ശതമാനവും ഫെഡറൽ ബാങ്ക് 0.33 ശതമാനവും സിഎസ്ബി ബാങ്ക് 0.11 ശതമാനവും ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് 1.69 ശതമാനം ഇടിവിൽ  24.50 രൂപയിലെത്തി.

ഫിലിപ്സ് കാർബൺ ഓഹരികൾ 5.21 ശതമാനം നഷ്ടത്തോടെ 410.95 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.63 ശതമാനം താഴ്ന്ന് 157.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.54 ശതമാനം ഇടിഞ്ഞ് 657.15 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.93 ശതമാനം നഷ്ടത്തിൽ 1930.45 രൂപയിൽ ക്ലോസ് ചെയ്തു. ജിയോജിത് ഓഹരികൾ 0.43 ശതമാനം ഇടിവിൽ 127.13 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News