4 ശതമാനം ഉയര്‍ന്ന് ജിയോ ഫിന്‍ ഓഹരി

  • ഓഗസ്റ്റ് 28-ലെ നേട്ടത്തോടെ, കമ്പനിയുടെ വിപണി മൂല്യം 1.40 ലക്ഷം കോടി രൂപയിലെത്തി
  • ലിസ്റ്റിംഗ് സമയത്ത് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണി മൂല്യം 1.68 ലക്ഷം കോടി രൂപയായിരുന്നു
;

Update: 2023-08-28 07:11 GMT
jio fin shares rose 4 percent
  • whatsapp icon

ഓഗസ്റ്റ് 22-ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തതു മുതല്‍ ഇടിഞ്ഞുകൊണ്ടിരുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ജെഎഫ്എസ്) ഓഹരി ബിഎസ്ഇയില്‍ ഓഗസ്റ്റ് 28ന് 4.47 ശതമാനം ഉയര്‍ന്ന് 221.75 രൂപയിലെത്തി.

ഇന്ന് (ഓഗസ്റ്റ് 28) ഉച്ചയ്ക്കു ശേഷം നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് കാര്യമായ നേട്ടം സമ്മാനിക്കുന്ന വിധത്തില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണു ജിയോ ഫിന്‍ ഓഹരികള്‍ മുന്നേറിയതെന്ന് റിപ്പോര്‍ട്ടുണ്ട്.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി ഓഗസ്റ്റ് 25ന് 1.69 ശതമാനവും അതിനു മുന്‍പുള്ള മൂന്ന് സെഷനുകളില്‍ അഞ്ച് ശതമാനവും വീതമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 28-ലെ നേട്ടത്തോടെ, കമ്പനിയുടെ വിപണി മൂല്യം 1.40 ലക്ഷം കോടി രൂപയിലെത്തി. ലിസ്റ്റിംഗ് സമയത്ത് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണി മൂല്യം 1.68 ലക്ഷം കോടി രൂപയായിരുന്നു. ഓഗസ്റ്റ് 25ന് മോട്ടിലാല്‍ ഓസ് വാള്‍ മ്യൂചല്‍ ഫണ്ട് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 3.72 കോടി ഓഹരികള്‍ (0.6 ശതമാനം) സ്വന്തമാക്കിയിരുന്നു. 754 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ജിയോ ഫിന്‍ ഓഹരിയില്‍ മോട്ടിലാല്‍ ഓസ് വാള്‍ മ്യൂചല്‍ ഫണ്ട് നടത്തിയത്. ഓഹരിയൊന്നിന് 202.8 രൂപ എന്ന നിരക്കിലാണ് മോട്ടിലാല്‍ ഓസ് വാള്‍ വാങ്ങിയത്.

Tags:    

Similar News