അരങ്ങേറ്റത്തിൽ നിരാശപ്പെടുത്തി ജെജി കെമിക്കൽസ്

  • ഓഹരികൾ 5.43 ശതമാനം കിഴിവിലാണ് ലിസ്റ്റ് ചെയ്തത്
  • ഇഷ്യൂ വില 221 രൂപ, ലിസ്റ്റിംഗ് വില 209 രൂപ
  • വിപണിയിലെത്തിയ ശേഷം ഓഹരികൾ 11.29% വരെ ഇടിഞ്ഞു

Update: 2024-03-13 09:34 GMT

സിങ്ക് ഓക്സൈഡ് നിർമ്മാതാക്കളായ ജെജി കെമിക്കൽസ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 221 രൂപയിൽ നിന്നും 5.43 ശതമാനം കിഴിവിലാണ് ഓഹരികൾ വിപണിയിലെത്തിയത്. ഓഹാരികളുടെ ലിസ്റ്റിംഗ് വില 209 രൂപയാണ്. ഓഹരിയൊന്നിന് 12 രൂപയുടെ നഷ്ടം. ഇഷ്യൂവിലൂടെ 251.19 കോടി രൂപയാണ് കമ്പനി സ്വരൂപിച്ചത്. ഇതിൽ 165 കോടി രൂപയുടെ പുതിയ ഇഷ്യൂവും 86.19 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

വിപണിയിലെത്തിയ ശേഷം ഓഹരികൾ 11.29 ശതമാനം വരെ ഇടിഞ്ഞു. നിലവിൽ ഓഹരികൾ 185.40 രൂപയിൽ വ്യാപാരം തുടരുന്നു.

സുരേഷ് ജുൻജുൻവാല, അനിരുദ്ധ് ജുൻജുൻവാല, അനുജ് ജുൻജുൻവാല എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക കടം തിരിച്ചടവ്, ആന്ധ്രാപ്രദേശിലെ നായിഡുപേട്ടയിൽ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചെലവ്, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുള്ള ചെലവ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

1975-ൽ സ്ഥാപിതമായ ജെജി കെമിക്കൽസ് ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു സിങ്ക് ഓക്സൈഡ് നിർമ്മാതാക്കളാണ്. കമ്പനി 80-ലധികം ഗ്രേഡുകളിലുള്ള സിങ്ക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നുണ്ട്.

സെറാമിക്‌സ്, പെയിൻ്റ്‌സ് ആൻഡ് കോട്ടിംഗുകൾ, ഫാർമസ്യൂട്ടിക്കൽസ്, കോസ്‌മെറ്റിക്‌സ്, ഇലക്‌ട്രോണിക്‌സ്, ബാറ്ററികൾ, അഗ്രോകെമിക്കലുകൾ, വളങ്ങൾ, സ്പെഷ്യാലിറ്റി കെമിക്കൽസ്, ലൂബ്രിക്കൻ്റുകൾ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ വിവിധ വ്യാവസായിക മേഖലകളിൽ ഈ ഉൽപ്പന്നം ഉപയോഗിക്കുന്നു.

ജംഗൽപൂരിലും ബേലൂരിലും കൊൽക്കത്തയിലും പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ നായിഡുപേട്ടയിലും കമ്പനിക്ക് മൂന്ന് നിർമ്മാണ യൂണിറ്റുകളുണ്ട്. മെറ്റീരിയൽ സബ്സിഡിയറിയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ സൗകര്യമാണ് നായിഡുപേട്ടയിലുള്ളത്.

പത്തിലധികം രാജ്യങ്ങളിലായി 200-ലധികം പ്രാദേശിക, 50 അന്തർദ്ദേശീയ ഉപഭോക്താൾ കമ്പനിക്കുണ്ട്.

Tags:    

Similar News