ആമസോണ്‍ ഓഹരികള്‍ വിറ്റ് ബെസോസ്

  • 2025 ഓടെ 25 ദശലക്ഷം ഓഹരികള്‍ വില്‍ക്കുമെന്ന് സമീപകാലത്ത് ബെസോസ് അറിയിച്ചിരുന്നു
  • ബെസോസിന്റെ ആസ്തി 193 ബില്യന്‍ ഡോളറും മസ്‌ക്കിന്റേത് 202 ബില്യന്‍ ഡോളറുമാണ്
  • ആമസോണില്‍ ഇനി ബെസോസിന് 964,256,421 ഓഹരികള്‍ സ്വന്തമായുണ്ട്

Update: 2024-02-15 11:28 GMT

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആമസോണിന്റെ 400 കോടി ഡോളറിലധികം മൂല്യം വരുന്ന ഓഹരികള്‍ വിറ്റതായി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

വമ്പന്‍ വില്‍പ്പന നടത്തിയെങ്കിലും ബെസോസ് ഇപ്പോഴും ഫോബ്‌സിന്റെ സമ്പന്നപ്പട്ടികയില്‍ മസ്‌ക്കിന്റെ താഴെയാണു സ്ഥാനം പിടിച്ചിരിക്കുന്നത്. മസ്‌ക്കിന് രണ്ടാം സ്ഥാനവും, ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ടിന് ഒന്നാം സ്ഥാനവുമാണ്.

ബെസോസിന്റെ ആസ്തി 193 ബില്യന്‍ ഡോളറും മസ്‌ക്കിന്റേത് 202 ബില്യന്‍ ഡോളറുമാണ് ഇപ്പോള്‍.

ആമസോണില്‍ ഇനി ബെസോസിന് 964,256,421 ഓഹരികള്‍ സ്വന്തമായുണ്ട്. ഇതിന്റെ മൂല്യം ഏകദേശം 163.6 ബില്യന്‍ വരും. ഇപ്പോഴും ആമസോണിന്റെ ഏറ്റവും ഉയര്‍ന്ന ഓഹരി ഉടമ ബെസോസ് തന്നെയാണ്.

ആമസോണിന്റെ സിഇഒ സ്ഥാനത്തുനിന്നും 2021-ലാണ് ബെസോസ് രാജിവച്ചത്. ഇപ്പോള്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനമാണ് വഹിക്കുന്നത്.

2025 ഓടെ ആമസോണിന്റെ 25 ദശലക്ഷം ഓഹരികള്‍ വില്‍ക്കുമെന്ന് സമീപകാലത്ത് ബെസോസ് അറിയിച്ചിരുന്നു.

Tags:    

Similar News