ഇറ്റാലിയൻ എഡിബിൾസ് ഐപിഒ ഫെബ്രുവരി 7-ന് അവസാനിക്കും

  • ഇഷ്യൂ വഴി 26.66 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
  • ഓഹരിയുടെ ഇഷ്യൂ വില 68 രൂപയാണ്
  • ഒരു ലോട്ടിൽ 2000 ഓഹരികൾ

Update: 2024-02-02 08:10 GMT

വിവിധ പലഹാരങ്ങൾ ഉണ്ടാകുന്ന ഇറ്റാലിയൻ എഡിബിൾസ് ഐപിഒ ഫെബ്രുവരി 2-ന് ആരംഭിച്ചു. ഇഷ്യൂ വഴി 39.2 ലക്ഷം ഓഹരികൾ നൽകി 26.66 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇറ്റാലിയൻ എഡിബിൾസ് ഇഷ്യൂ ഫെബ്രുവരി 7-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ്  8-ന് പൂർത്തിയാവും.ഓഹരികൾ എൻഎസ്ഇ എസ്എംഇയിൽ ഫെബ്രുവരി 12 ലിസ്റ്റ് ചെയ്യും. പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യൂ വില 68 രൂപയാണ്. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 136,000 രൂപയാണ്.

കമ്പനിയുടെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കൽ, കടം തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

കമ്പനിയെ കുറിച്ച്

2009-ൽ സ്ഥാപിതമായ ഇറ്റാലിയൻ എഡിബിൾസ് ലിമിറ്റഡ് വിവിധ തരാം പലഹാരങ്ങൾ നിർമിച്ചു നൽകുന്ന കമ്പനിയാണ്. അതിൻ്റെ "ഓഫ് കോഴ്സ്" ബ്രാൻഡിന് കീഴിൽ റബിഡി [മധുരമുള്ള മീതൈ], പാൽ പേസ്റ്റ്, ചോക്കലേറ്റ് പേസ്റ്റ്, ലോലിപോപ്പുകൾ, മിഠായികൾ, ജെല്ലിയുടെപേയുള്ള മധുരപലഹാരങ്ങൾ, മൾട്ടിഗ്രെയിൻ പഫ്ഡ് ബണ്ണുകൾ, പഴങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ എന്നിവ പോലുള്ള വിവിധതരം പലഹാരങ്ങളാണ് കമ്പനി ഉണ്ടാകുന്നത്.

കമ്പനിക്ക് ഇന്ത്യയിലുടനീളം ഉപഭോക്താക്കളുണ്ട്. ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കാശ്മീർ, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലും അർദ്ധ നഗരങ്ങളിലും കമ്പനിയുടെ പലഹാരങ്ങൾ ലഭ്യമാണ്. നൈജീരിയ, യെമൻ, സെനഗൽ, സുഡാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

കമ്പനിയുടെ ഉപഭോക്താക്കളിൽ ചോക്ലേറ്റ് വേൾഡ്, യുവരാജ് ഏജൻസി, ബേക്ക്‌വെൽ ബിസ്‌ക്കറ്റ്, ആർ.കെ. പ്രഭാവതി ടാർഡേഴ്‌സ്, മംമ്ത സ്റ്റോഴ്‌സ്, മാ ലക്ഷ്മി ട്രേഡേഴ്‌സ്, സൂര്യ ഡിസ്ട്രിബ്യൂട്ടർ തുടങ്ങിയവർ ഉൾപ്പെടുന്നു. ഇൻഡോറിലെ ഗ്രാം പാൽഡയിലും പ്രഭു ടോൾ കാന്തയിലും കമ്പനിക്ക് രണ്ട് നിർമ്മാണ സൗകര്യങ്ങളുണ്ട്.

ഐപിഒയുടെ ലീഡ് മാനേജർ ഫസ്റ്റ് ഓവർസീസ് ക്യാപിറ്റൽ ലിമിറ്റഡാണ്, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ. 

Tags:    

Similar News