ഇനോക്സ് ഇന്ത്യ ലിസ്റ്റിംഗ് 43.89% പ്രീമിയത്തിൽ; നേട്ടം 289.65 രൂപ

  • ഇഷ്യൂ വില 660 രൂപ, ലിസ്റ്റിംഗ് വില 949.65 രൂപ
  • ഐനോക്സ് ഇന്ത്യ ക്രയോജനിക് ഉപകരണങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്നു

Update: 2023-12-21 09:58 GMT

ക്രയോജനിക് ഉപകരണങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയുന്ന ഇനോക്സ് ഇന്ത്യ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 660 രൂപയിൽ നിന്നും 43.89 ശതമാനം പ്രീമിയത്തോടെ 949.65 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഒരു ഓഹരിക്ക് ലഭിച്ച നേട്ടം 289.65 രൂപ. ഇഷ്യൂ വഴി കമ്പനി 1459.32 കോടി രൂപ സമാഹരിച്ചു.

പവൻ കുമാർ ജെയിൻ, നയൻതാര ജെയിൻ, സിദ്ധാർത്ഥ് ജെയിൻ, ഇഷിത ജെയിൻ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

1976-ൽ സ്ഥാപിതമായ ഐനോക്സ് ഇന്ത്യ ലിമിറ്റഡ് ക്രയോജനിക് ഉപകരണങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. പ്രധാനമായും മൂന്നുതരം ഉപകരണങ്ങളാണ് കമ്പനിക്ക് കീഴിലുള്ളത്.

1. വ്യാവസായിക വാതകം: ഗ്രീൻ ഹൈഡ്രജനും ഓക്സിജനും ഉൾപ്പെടെയുള്ള വ്യാവസായിക വാതകങ്ങളുടെ സംഭരണത്തിനും നീക്കത്തിനും വിതരണത്തിനുമുള്ള ക്രയോജനിക് ടാങ്കുകളും സിസ്റ്റങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു.

2. എൽഎൻജി: എൽഎൻജി സംഭരണം, വിതരണം, നീക്കം എന്നിവയ്ക്കായുള്ള സ്റ്റാൻഡേർഡ്, എൻജിനീയറിങ് ഉപകരണങ്ങൾ, വ്യാവസായിക, മറൈൻ, ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമായ ചെറുകിട എൽഎൻജി ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷന്‍ എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു.

3. ക്രയോ സയന്റിഫിക്: സാങ്കേതിക പ്രാധാന്യമുള്ള ആപ്ലിക്കേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രയോജനിക് ഡിസ്ട്രിബ്യൂഷൻ ഉൾപ്പെടുന്ന ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണത്തിനുള്ള ഉപകരണങ്ങളും ടേൺകീ പരിഹാരങ്ങളും നൽകുന്നു.

Tags:    

Similar News