പുതിയ കരാർ നേടി എച്എഫ്സിഎൽ; കുതിച്ചുയർന്ന് ഓഹരികൾ

  • ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
  • കഴിഞ്ഞ ഒരു ആഴ്‌ചയിൽ ഓഹരികൾ 12% ഉയർന്നു
  • ഈ മാസം കമ്പനിക്ക് ലഭിക്കുന്ന രണ്ടാമത്തെ കരാറാണിത്

Update: 2024-01-20 10:31 GMT

ഹിമാചൽ ഫ്യൂച്ചറിസ്റ്റിക് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (HFCL) 623 കോടി രൂപയുടെ പുതിയ കരാർ നേടിയതിനെ തുടർന്ന് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. തുടക്ക വ്യാപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായി 100.70 രൂപയിലെത്തി.

5 ജി നെറ്റ്‌വർക്കിനായി തദ്ദേശീയമായി നിർമ്മിച്ച ടെലികോം നെറ്റ്‌വർക്കിംഗ് ഉപകരണങ്ങളുടെ വിതരണത്തിനുമുള്ള കരാറാണ് കമ്പനിക്ക് ലഭിച്ചത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനിക്ക് 5G നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾക്കായുള്ള ഇത്രയും വലിയ ഓർഡർ ലഭിക്കുന്നതെന്ന് കമ്പനി വ്യക്തങ്ങൾ അറിയിച്ചു. 2024 ഡിസംബറിനുള്ളിൽ ഈ കരാർ പൂർത്തിയാകേണ്ടതുണ്ട്.

ഈ മാസം കമ്പനിക്ക് ലഭിക്കുന്ന രണ്ടാമത്തെ കരാറാണിത്. നേരത്തെ, ജനുവരി 01 ന്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ (BSNL) നിന്ന് 1,127 കോടി മൂല്യമുള്ള ഒരു സുപ്രധാന ഓർഡർ കമ്പനി നേടിയിട്ടുണ്ട്. 

ഓഹരികൾ കഴിഞ്ഞ ഒരു ആഴ്‌ചയിൽ 12 ശതമാനത്തോളം നേട്ടമുണ്ടാക്കി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 55.75 രൂപയാണ്.

ടെലികോം കമ്പനികളുടെ ആക്‌സസ്, ഗതാഗതം, ലാസ്റ്റ് മൈൽ നെറ്റ്‌വർക്കിംഗ് ആവശ്യകതകൾ എന്നിവയെ പരിവർത്തനം ചെയ്യുന്ന 5G നെറ്റ്‌വർക്കിംഗ് ഉപകരണങ്ങളുടെ എൻഡ്-ടു-എൻഡ് പോർട്ട്‌ഫോളിയോ നിർമ്മിക്കുന്നതിനായി HFCL നിക്ഷേപം നടത്തി വരികയാണ്.

2023 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിലെയും ഒമ്പത് മാസങ്ങളിലെയും ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കമ്പനിയുടെ ബോർഡിന്റെ യോഗം ഫെബ്രുവരി 1 ലേക്ക് മാറ്റി വെച്ചു. നേരെത്തെ ജനുവരി 25ന് യോഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

നിലവിൽ എച്ച്‌എഫ്‌സി‌എൽ ഓഹരികൾ എൻഎസ്‌ഇയിൽ 10.11 ശതമാനം ഉയർന്ന് 97.50 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News