ആഗോള സൂചികകൾ ചുവന്നു, ഗിഫ്റ്റ് നിഫ്റ്റി ഇടിഞ്ഞു, ഇന്ത്യൻ വിപണി ദുർബലമായേക്കും
- ഇന്ത്യൻ വിപണി ഇന്ന് താഴ്ന്ന് തുറക്കാൻ സാധ്യത.
- ഏഷ്യൻ വിപണികൾ വ്യാഴാഴ്ച ഇടിഞ്ഞു.
- യു.എസ് വിപണികൾ ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു
ആഗോള വിപണികളിലെ ഇടിവും ഗിഫ്റ്റ് നിഫ്റ്റിയുടെ മങ്ങിയ തുടക്കവും മൂലം ഇന്ത്യൻ വിപണി ഇന്ന് നേരിയ തോതിൽ താഴ്ന്ന് തുറക്കാൻ സാധ്യത.
ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിൽ ആശ്വാസ റാലിക്ക് സാക്ഷ്യം വഹിച്ചതിന് ശേഷം, ബുധനാഴ്ച ഇടിഞ്ഞു. സ്വകാര്യ മേഖലാ ബാങ്കുകളുടെ തളർച്ചയെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 0.51 ശതമാനം താഴ്ന്ന് 24,340.85 പോയിൻറിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 0.53 ശതമാനം താഴ്ന്ന് 79,942.18 പോയിൻറിൽ ക്ലോസ് ചെയ്തു.യു.എസ് വിപണികൾ ഇന്നലെ ഇടിഞ്ഞു. ഏഷ്യൻ വിപണികളിൽ ഇന്ന് തുടക്ക വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തി.
വാൾ സ്ട്രീറ്റ്
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 91.51 പോയിൻറ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 42,141.54 എന്ന നിലയിലും എസ് ആൻറ് പി 19.25 പോയിൻറ് അഥവാ 0.33 ശതമാനം നഷ്ടത്തിൽ 5,813.67 എന്ന നിലയിലും ക്ലോസ് ചെയ്തു. നാസ്ഡാക്ക് കോമ്പോസിറ്റ് 104.82 പോയിൻറ് ഇടിഞ്ഞ് 18,607.93 അവസാനിച്ചു.സാമ്പത്തിക ഡാറ്റയിൽ, യുഎസ് മൊത്ത ആഭ്യന്തര ഉൽപ്പാദനം 2.8% വാർഷിക നിരക്കിൽ വർദ്ധിച്ചു.
ഏഷ്യൻ വിപണികൾ
യുഎസ് ഓഹരികളും സർക്കാർ ബോണ്ടുകളും ഇടിഞ്ഞതിനെത്തുടർന്ന് ഏഷ്യൻ വിപണികൾ വ്യാഴാഴ്ച ഇടിഞ്ഞു. ഓസ്‌ട്രേലിയയിലെയും ജപ്പാനിലെയും ഓഹരികൾ താഴ്ന്നു. നിക്കി 0.4% താഴ്ന്ന് 39,132.19 ൽ എത്തി, ടോപിക്സ് 0.44% താഴ്ന്ന് 2,691.77 ൽ എത്തി.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 68.50 പോയിൻറ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 24,305 ൽ വ്യാപാരം നടത്തുന്നു.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,455, 24,500, 24,573
പിന്തുണ: 24,309, 24,264, 24,191
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,106, 52,221, 52,407
പിന്തുണ: 51,734, 51,619, 51,433
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) മുൻ സെഷനിലെ 1.02 ലെവലിൽ നിന്ന് ഒക്ടോബർ 30 ന് 0.91 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
ഭയ സൂചിക, 6.85 ശതമാനം ഉയർന്ന് 15.51 ലെവലിലെത്തി. ഓഗസ്റ്റ് 13 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ബുധനാഴ്ച 4,613 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 4518 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
ആഭ്യന്തര വിപണിയിലെ ദുർബലതയും ഇറക്കുമതിക്കാരിൽ നിന്നുള്ള മാസാവസാന ഡോളറിൻ്റെ ആവശ്യകതയും മൂലം ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 84.08 ൽ എത്തി.
എണ്ണ വില
ക്രൂഡ്, ഗ്യാസോലിൻ ഇൻവെൻ്ററികളിൽ അപ്രതീക്ഷിത ഇടിവുണ്ടായതിനെത്തുടർന്ന് യുഎസിലെ ഇന്ധന ആവശ്യകതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം കാരണം, വ്യാഴാഴ്ച എണ്ണ വില ഉയർന്നു.
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
നാരായണ ഹൃദയാലയ, ടാറ്റ ഇൻവെസ്റ്റ്‌മെൻറ് കോർപ്പറേഷൻ, ബിഎഫ് ഇൻവെസ്റ്റ്‌മെൻറ്, ബിഎഫ് യൂട്ടിലിറ്റീസ്, ലാസ്റ്റ് മൈൽ എൻറർപ്രൈസസ്, സൊനാലിസ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, സുദർശൻ ഫാർമ ഇൻഡസ്‌ട്രീസ് എന്നിവ
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
അദാനി പവർ
മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയുമായി 25 വർഷത്തേക്ക് 1,496 മെഗാവാട്ട് വൈദ്യുതി വിതരണ കരാറിൽ അദാനി പവർ ഒപ്പുവച്ചു.
യാഥാർത്ഥ് ഹോസ്പിറ്റൽ ആൻഡ് ട്രോമ കെയർ സർവീസസ്
ഹരിയാനയിലെ ഫരീദാബാദിൽ 400 കിടക്കകളുള്ള ആശുപത്രിയുടെ 60% ഓഹരികൾ ഏറ്റെടുക്കുന്നതിന് സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തന്ത്രപരമായ സഹകരണ കരാറിൽ ഏർപ്പെട്ടു. കരാറിലെ വ്യവസ്ഥകൾ പ്രകാരം, യഥാർത് ഹോസ്പിറ്റൽസ് 91.20 കോടി രൂപയ്ക്ക് എംജിഎസ് ഇൻഫോടെക് റിസർച്ച് ആൻഡ് സൊല്യൂഷൻസിൻറെ 60% ഓഹരികൾ ഏറ്റെടുക്കും.
ടോറൻറ് ഫാർമസ്യൂട്ടിക്കൽസ്
പ്രൊമോട്ടർ ടോറൻറ് ഇൻവെസ്റ്റ്‌മെൻറ് ഫാർമ കമ്പനിയിലെ 1.47% ഓഹരികൾ ഓഫ്‌ലോഡ് ചെയ്തു. ഇടപാടിൻറെ മൊത്തം മൂല്യം 3,086.4 കോടി രൂപയാണ്.
ബയോകോൺ
രണ്ടാം പാദത്തിൽ ബയോകോൺ 27 കോടി രൂപ അറ്റാദായം നേടി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 3590 കോടി രൂപയായിരുന്നു.
ടാറ്റ പവർ
സെപ്തംബർ പാദത്തിൽ കമ്പനി 1533 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു, മുൻ വർഷം ഇതേ പാദത്തിൽ അറ്റാദായം 1,017 കോടി രൂപയായിരുന്നു.