കേരള കമ്പനികൾ ഇന്ന്: റൊക്കോഡ് വിലയിൽ ഫാക്റ്റും കൊച്ചിൻ ഷിപ്പ് യാർഡും
- നേട്ടം വിടാതെ സിഎസ്ബി ബാങ്ക് ഓഹരികൾ
- മുത്തൂറ്റ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ ഇന്ന് നഷ്ടവ്യപാരം തുടർന്നു
- റാലി തുടർന്ന് അപ്പോളോ ടയേഴ്‌സ് ഓഹരികൾ
ഡിസംബർ 6-ലെ വ്യാപാരം അവസാനിക്കുമ്പോൾ സർവകാല ഉയരം തൊട്ട് ഫാക്ട്, കൊച്ചിൻ ഷിപ്യാർഡ്, സിഎസ്ബി ബാങ്ക്, അപ്പോളോ ടയേഴ്‌സ് ഓഹരികൾ.
ഇന്നത്തെ വ്യാപാരത്തിൽ ഫാക്ട് ഓഹരികൾ സർവകാല ഉയരമായ 813.10 രൂപയിലെത്തി. മുൻ ദിവസം 739.2 രൂപയിൽ ക്ലോസ് ചെയ്ത ഓഹരികൾ 10 ശതമാനം ഉയർച്ച നേടിയപ്പോൾ നിക്ഷേപകർക്ക് ഒരു ഓഹരി നൽകിയത് 73 രൂപയുടെ നേട്ടമാണ്. പത്തു ശതമാനം ഉയർന്ന ഓഹരികൾ അപ്പർ സർക്യൂട്ടിൽ വ്യപാരം നിർത്തിയിരുന്നു.
എക്കാലത്തെയും ഉയർന്ന വിലയിൽ കൊച്ചിൻ ഷിപ്യാർഡ്. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും ഓഹരികൾ 9.57 ശതമാനം നേട്ടം നൽകി ഉയർന്ന വിലയായ 1280.00 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
നേട്ടം വിടാതെ സിഎസ്ബി ബാങ്ക്. ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 0.27 ശതമാനം ഉയർന്നു. ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 409.7 രൂപയിലെത്തിയിരുന്നു. വ്യാപാരവസാനം ഓഹരികൾ 407.05 രൂപയിൽ ക്ലോസ് ചെയ്തു.
റാലി തുടർന്ന് അപ്പോളോ ടയേഴ്‌സ് ഓഹരികൾ. ഇന്ന് സർവകാല ഉയരത്തിലെത്തിയ ഓഹരികൾ 0.83 ശതമാനം ഉയർന്ന് 462.45 രൂപയിൽ വായ്പാരം നിർത്തി. ഓഹരിയുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 465 രൂപ, താഴ്ന്നത് 265.5 രൂപ.
മുത്തൂറ്റ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ ഇന്ന് നഷ്ടവ്യപാരം തുടർന്നു. ഓഹരികൾ യഥാക്രമം 0.13 ശതമാനവും 0.21 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ബാങ്കിങ് മേഖലയിൽ നിന്നും ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് ഇടിവ് തുടർന്നപ്പോൾ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും മാറ്റങ്ങളൊന്നുമില്ലാതെ ക്ലോസ് ചെയ്തു.