എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് തകര്‍ച്ചയിലേക്കോ ? ഓഹരി വില 87 ശതമാനം ഇടിഞ്ഞു
- 17 മാസങ്ങള്‍ക്കു ശേഷമായിരുന്നു എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് ഓഗസ്റ്റ് 28ന് വ്യാപാരം പുനരാരംഭിച്ചത്
- ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് യുഎസ്സില്‍ പാപ്പരത്ത നടപടിക്ക് അപേക്ഷ നല്‍കിയിരുന്നു എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ്
;

ചൈനയിലെ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പിന്റെ ഓഹരികള്‍ 86.7 ശതതമാനം ഇടിവ് നേരിട്ടു. ഓഗസ്റ്റ് 28ന് ഹോങ്കോങ് ഓഹരി വിപണിയില്‍ എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പിന്റെ ഓഹരി വില 0.22 ഹോങ്കോങ് ഡോളറിലെത്തി. 17 മാസങ്ങള്‍ക്കു ശേഷമായിരുന്നു എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് ഓഗസ്റ്റ് 28ന് വ്യാപാരം പുനരാരംഭിച്ചത്. എവര്‍ഗ്രാന്‍ഡെ വ്യാപാരം അവസാനമായി നടത്തിയ 2022 മാര്‍ച്ച് 18ല്‍ ഓഹരി വില ക്ലോസ് ചെയ്തത് 1.65 ഹോങ്കോങ് ഡോളറിലായിരുന്നു.
2022 മാര്‍ച്ച് 21 മുതല്‍ 17 മാസമായി എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഓഹരി വ്യാപാരം നിര്‍ത്തിവയ്ക്കുന്നത് 18 മാസം തുടരുകയാണെങ്കില്‍ ഡീലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു.
ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് യുഎസ്സില്‍ പാപ്പരത്ത നടപടിക്ക് അപേക്ഷ നല്‍കിയിരുന്നു എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ്.
യുഎസ്സിലെ കാലാവധിയെത്തിയ കടപ്പത്രങ്ങളിലെ തുക മടക്കിക്കൊടുക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് മാന്‍ഹട്ടന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. എവര്‍ഗ്രാന്‍ഡെയ്ക്കു 30,000 കോടി ഡോളറിനു മുകളില്‍ ബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വായ്പ പുനക്രമീകരണത്തിന്റെ ഭാഗമായാണ് പാപ്പരത്ത നടപടിക്ക് അപേക്ഷ നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഈ വര്‍ഷം ജൂണ്‍ വരെ 2.39 ലക്ഷം കോടി ചൈനീസ് യുവാന്റെ മൊത്തം ബാധ്യത ഉണ്ടെന്നാണു ഹോങ്കോങ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്പനി ചൂണ്ടിക്കാണിച്ചത്.
ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് എവര്‍ഗ്രാന്‍ഡിന്റെ ആകെ ആസ്തി 1.74 ലക്ഷം കോടി യുവാനാണ്.