ഡീമാറ്റ് അക്കൗണ്ട്: റെക്കാര്‍ഡിട്ട് ഡിസംബര്‍

മൊത്തം ഡീമാറ്റ് അക്കൗണ്ടുകള്‍ 13.93 കോടിയിലെത്തി

Update: 2024-01-08 06:12 GMT

ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തവരുടെ എണ്ണത്തില്‍ 2023 ഡിസംബര്‍ മാസം റെക്കോര്‍ഡിട്ടു. 41.73 ലക്ഷത്തിലധികം പേരാണു ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്.

എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ഡീമാറ്റ് അക്കൗണ്ട് ഓപ്പണിംഗാണ് ഡിസംബറില്‍ രേഖപ്പെടുത്തിയത്.

2023 നവംബറില്‍ 27.81 ലക്ഷവും ഒക്ടോബറില്‍ 21 ലക്ഷം ഡീമാറ്റ് അക്കൗണ്ടും ഓപ്പണ്‍ ചെയ്തു.

ഇതോടെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകള്‍ 13.93 കോടിയിലെത്തി.

2023 നവംബറിനെ അപേക്ഷിച്ച് 2023 ഡിസംബറില്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തതില്‍ 3.1 ശതമാനത്തിന്റെയും 2022 ഡിസംബറിനെ അപേക്ഷിച്ച് 28.66 ശതമാനത്തിന്റെയും വര്‍ധനയാണുണ്ടായത്.

കാരണങ്ങള്‍

സമീപകാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പും അവയുടെ ഫലങ്ങളും ഓഹരി വിപണിയിലേക്ക് ആളുകളെ ആകര്‍ഷിച്ച ഘടകങ്ങളിലൊന്നാണ്. ഈ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ മുന്നണിയാണു വിജയിച്ചത്. ഇതോടെ 2024-പൊതു തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ തുടരുമെന്നും അതിലൂടെ പോളിസികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും വിലയിരുത്തലുണ്ടായി.

ഇതിനു പുറമെ യുഎസ് കേന്ദ്ര ബാങ്ക് നിരക്ക് വര്‍ധനയില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന പ്രതീക്ഷയും, സാമ്പത്തികമായി ഇന്ത്യ പുരോഗതിയിലേക്ക് നീങ്ങുന്നതും, ഓഹരി വിപണിയുടെ മികച്ച മുന്നേറ്റവും ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കൂടുതല്‍ പേരെ പ്രേരിപ്പിച്ചു. ഇതോടൊപ്പം നിരവധി കമ്പനികള്‍ ഐപിഒ നടത്തിയതും ഭൂരിഭാഗം കമ്പനികളുടെയും ഓഹരി വിപണിയിലെ ലിസ്റ്റിംഗ് പ്രീമിയത്തില്‍ നടന്നതുമൊക്കെ ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ നിരവധി പേരെ പ്രേരിപ്പിച്ചു.

Tags:    

Similar News