കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 488 കോടിയുടെ ഓര്‍ഡര്‍; ഓഹരി 2% കുതിച്ചു

  • ഡിസംബര്‍ 19-നാണ് പ്രതിരോധ മന്ത്രാലയവുമായി സിഎസ്എല്‍ 488.25 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചത്
  • നാവികസേനയുടെ കപ്പലുകളിലെ ഉപകരണങ്ങളുടെയും മറ്റ് സംവിധാനങ്ങളുടെയും അറ്റകുറ്റപ്പണികളുടെ കരാറിലാണു സിഎസ്എല്‍ ഒപ്പുവച്ചത്
  • 2023 ഡിസംബര്‍ 19-നാണ് സിഎസ്എല്ലിന്റെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1337.00 രൂപയിലെത്തിയത്

Update: 2023-12-21 04:51 GMT

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍) പ്രതിരോധ മന്ത്രാലയവുമായി 488 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടതിനു ശേഷം സിഎസ്എല്ലിന്റെ ഓഹരി വില ഡിസംബര്‍ 21ന് വ്യാപാരത്തുടക്കത്തില്‍ 2 ശതമാനത്തോളം ഉയര്‍ന്നു.

രാവിലെ 9.16ന് ബിഎസ്ഇയില്‍ ഓഹരി വില 16.80 രൂപയോളം ( 1.37 ശതമാനം ) ഉയര്‍ന്ന് 1240.75-നാണ് വ്യാപാരം നടന്നത്.

ഡിസംബര്‍ 19-നാണ് പ്രതിരോധ മന്ത്രാലയവുമായി സിഎസ്എല്‍ 488.25 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചത്.

നാവികസേനയുടെ കപ്പലുകളിലെ ഉപകരണങ്ങളുടെയും മറ്റ് സംവിധാനങ്ങളുടെയും അറ്റകുറ്റപ്പണികളുടെ കരാറിലാണു സിഎസ്എല്‍ ഒപ്പുവച്ചത്.

2023 ഡിസംബര്‍ 19-നാണ് സിഎസ്എല്ലിന്റെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1337.00 രൂപയിലെത്തിയത്. 2023 മാര്‍ച്ച് 27-നാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 411.00 രൂപയിലെത്തിയത്.

ഇപ്പോള്‍ സിഎസ്എല്ലിന്റെ ഓഹരിയുടെ വ്യാപാരം നടക്കുന്നത് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ (1337.00) നിന്ന് 7.2 ശതമാനത്തിനും താഴെയാണ്.

Tags:    

Similar News