പുതുവര്‍ഷ ബംപര്‍: ഒരു ഓഹരിക്ക് 10,000 രൂപ നല്‍കി ബജാജ് ഓട്ടോ ഓഹരി തിരികെ വാങ്ങുന്നു
- ഓഹരി തിരികെ വാങ്ങലില്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാരും പങ്കെടുക്കുന്നുണ്ട്
- ബജാജ് ഓട്ടോ ഓഹരി എന്‍എസ്ഇയില്‍ 2024 ജനുവരി 8ന് ക്ലോസ് ചെയ്തത് 6,983.85 രൂപയിലാണ്
- ഇത് രണ്ടാം തവണയാണ് ബജാജ് ഓട്ടോ ഓഹരി തിരികെ വാങ്ങുന്നത്
10,000 രൂപ നിരക്കില്‍ ഓഹരി തിരികെ വാങ്ങാന്‍ (share buy back) ടുവീലര്‍, ത്രീവീലര്‍ നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ബോര്‍ഡ് ജനുവരി 8ന് അനുമതി നല്‍കി. 4000 കോടി രൂപയായിരിക്കും ഓഹരി തിരികെ വാങ്ങാന്‍ കമ്പനി ചെലവഴിക്കുക.
ഓഹരി തിരികെ വാങ്ങാനായി ബോര്‍ഡ് അനുമതി നല്‍കിയപ്പോള്‍ ബജാജ് ഓട്ടോയുടെ ഓഹരി വില എത്ര രൂപയിലാണോ ക്ലോസ് ചെയ്തത് ആ വിലയുടെ 43 ശതമാനം പ്രീമിയം നല്‍കിയാണ് ഓഹരി തിരികെ വാങ്ങുന്നത്.
ബജാജ് ഓട്ടോ ഓഹരി എന്‍എസ്ഇയില്‍ 2024 ജനുവരി 8ന് ക്ലോസ് ചെയ്തത് 6,983.85 രൂപയിലാണ്.
40 ലക്ഷം ഓഹരികളാണു (10 രൂപ മുഖവില വരുന്ന പെയ്ഡ് അപ് ഇക്വിറ്റി ഷെയര്‍) ബജാജ് ഓട്ടോ തിരികെ വാങ്ങുന്നത്. ഇത് ബജാജ് ഓട്ടോയുടെ ഔട്ട്‌സ്റ്റാന്‍ഡിംഗ് ഷെയറുകളുടെ 1.41 ശതമാനം വരും.
ഓഹരി തിരികെ വാങ്ങലില്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാരും പങ്കെടുക്കുന്നുണ്ട്.
നിലവില്‍ പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 54.94 ശതമാനം ഓഹരിയാണുള്ളത്.
ഇത് രണ്ടാം തവണയാണ് ബജാജ് ഓട്ടോ ഓഹരി തിരികെ വാങ്ങുന്നത്. 2022 ജുലൈയില്‍ 2500 കോടി രൂപയുടെ മൂല്യം വരുന്ന ഓഹരി കമ്പനി തിരികെ വാങ്ങിയിരുന്നു. അന്ന് ഒരു ഓഹരിക്ക് 4600 രൂപയാണ് കമ്പനി നല്‍കിയത്.